Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹൈ​​ഡ്രജൻ ബോംബ്​...

ഹൈ​​ഡ്രജൻ ബോംബ്​ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചതായി ഉത്തരകൊറിയ

text_fields
bookmark_border
ഹൈ​​ഡ്രജൻ ബോംബ്​ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചതായി ഉത്തരകൊറിയ
cancel


പോങ്​യാങ്​: ഹൈഡ്രജൻ ബോംബ്​ ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയ. ആധുനികമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈൽ വികസിപ്പിച്ചെടുത്തുവെന്നാണ്​ കൊറിയയുടെ അവകാശവാദം.

ഹൈ​ഡ്രജൻ ബോംബ്​ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയൻ ​എകാധിപതി കിം ​ജോങ്​ ഉൻ പരിശോധിക്കുന്നതി​​െൻറ ദൃശ്യങ്ങളും കൊറിയൻ വാർത്ത എജൻസി പുറത്ത്​ വിട്ടു. പൂർണമായും പ്രാദേശികമായാണ്​ ഹൈഡ്രജൻ ബോംബ്​ വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയ വ്യക്​തമാക്കുന്നു. എന്നാൽ ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി. 

അതേ സമയം, പുതിയ സാഹചര്യങ്ങളിൽ ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനിടയുണ്ട്​. കൊറിയ മിസൈൽ പരീക്ഷണം തുടർന്നാൽ സൈനിക നടപടിക്ക്​ മടിക്കില്ലെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ നേരത്തെ വ്യക്​തമാക്കിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hydrogen bombworld newsmalayalam newsNorthkoriaICBM
News Summary - North Korea says it has missile-ready hydrogen bomb-World news
Next Story