അമേരിക്കയുമായി ചർച്ചക്ക് തയ്യാറെന്ന് ഉത്തരകൊറിയ
text_fieldsസോൾ: ഉത്തരകൊറിയ യു.എസുമായി ചർച്ചക്ക് സന്നദ്ധമെന്ന് ദക്ഷിണകൊറിയ. ശീതകാല ഒളിമ്പിക്സിെൻറ സമാപന ചടങ്ങിനു മുമ്പായി കൊറിയൻ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ചടങ്ങിൽ പെങ്കടുക്കാനായി ഉത്തര കൊറിയയിൽനിന്ന് ഉന്നതതല പ്രതിനിധിസംഘം ദക്ഷിണ കൊറിയയിലെത്തിയിരുന്നു.
എട്ടംഗ പ്രതിനിധി സംഘത്തെ നയിച്ചത് സൈനിക ജനറൽ മേധാവി കിം യോങ് ചോൽ ആണ്. ഉത്തര കൊറിയയുടെ രഹസ്യാന്വേഷണ മേധാവിയും ദക്ഷിണ കൊറിയക്കെതിരെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തയാളുമാണ് കിം യോങ് ചോൽ. ഇരു കൊറിയകള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമായതിെൻറ സൂചനയാണ് ചോലിെൻറ സന്ദർശനം. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകളും ഉപദേശകയുമായ ഇവാൻക ട്രംപും ചടങ്ങിൽ പെങ്കടുത്തു.
ശീതകാല ഒളിമ്പിക്സിെൻറ ഉദ്ഘാടനചടങ്ങിൽ പെങ്കടുക്കാൻ ഉത്തര കൊറിയൻ പ്രസിഡ
ൻറ് കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ് ഉൾപ്പെടെയുള്ള പ്രതിനിധിസംഘം ദക്ഷിണ കൊറിയയിലെത്തിയിരുന്നു. ത്രിദിന സന്ദർശനത്തിനുശേഷം ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിനെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ചാണ് സംഘം മടങ്ങിയത്.
കിം യോങ് ചോൽ, മൂണുമായി കൂടിക്കാഴ്ച നടത്തി. ചോൽ ചടങ്ങിനെത്തുന്നതിന് ദക്ഷിണ കൊറിയയിൽ വൻ പ്രതിഷേധം നടന്നിരുന്നു. 2010ൽ ദക്ഷിണ കൊറിയയുടെ യുദ്ധക്കപ്പലായ ചിയോനാൻ കടലിൽ മുക്കി 46 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ യുദ്ധക്കുറ്റവാളികളുടെ പട്ടികയിലാണ് ചോൽ. ചോലിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മൂണുമായുള്ള കൂടിക്കാഴ്ചക്കിടെ അന്നത്തെ സംഭവത്തിൽ ജനറൽ മാപ്പുപറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് അനുരഞ്ജനത്തിെൻറ പാതയിലാണ് ഉത്തര കൊറിയ എന്നതിെൻറ സൂചനയായാണിത് വിലയിരുത്തപ്പെടുന്നത്.
അതിനിടെ, ഉത്തര കൊറിയൻ സംഘവുമായി കൂടിക്കാഴ്ചക്കില്ലെന്ന് യു.എസ് അധികൃതർ വ്യക്താക്കി.
കഴിഞ്ഞ ദിവസം ഉത്തര കൊറിയക്കെതിരായ ഉപരോധം യു.എസ് ശക്തമാക്കിയിരുന്നു. യുദ്ധപ്രഖ്യാപനമെന്നായിരുന്നു അതിനോട് ഉത്തര കൊറിയയുടെ പ്രതികരണം. 1950കളിലാണ് ഇരു കൊറിയകളും ഭിന്നിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.