ദക്ഷിണ കൊറിയക്കൊപ്പമെത്താൻ, ഉത്തര കൊറിയ സമയം 30 മിനിറ്റ് മുന്നോട്ടാക്കും
text_fieldsസോൾ: ദക്ഷിണ കൊറിയക്കൊപ്പമെത്താൻ ഉത്തര കൊറിയ തങ്ങളുടെ സ്റ്റാൻഡേർഡ് സമയം 30 മിനിറ്റ് നേരത്തേയാക്കുന്നു. 2015 വരെ ഇരുരാജ്യങ്ങളുടെയും സ്റ്റാൻഡേർഡ് സമയം ഒന്നായിരുന്നു. എന്നാൽ, അതിനു ശേഷം ഉത്തര കൊറിയ 30 മിനിറ്റ് പിന്നാക്കം പോയി. ഒരേ ടൈംസോണിനായി ഇരുകൊറിയൻ നേതാക്കളും കൂടിക്കാഴ്ചയിൽ ധാരണയിലെത്തിയിരുന്നു. മേയ് അഞ്ചു മുതലാണ് ഇത് പ്രാബല്യത്തിൽ വരുക.
വേദി അതുതന്നെ മതി
വാഷിങ്ടൺ: ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഇരു കൊറിയകൾക്കുമിടയിലെ സൈനികമുക്ത മേഖലയായ പാൻമുൻജോമിൽ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കിം േജാങ് ഉന്നും ദക്ഷിണ കൊറിയൻ നേതാവ് മൂൺ ജെ ഇന്നും തമ്മിൽ നടന്ന കൂടിക്കാഴ്ച വൻ വിജയമായ സാഹചര്യത്തിലാണ് ട്രംപിെൻറ തീരുമാനം.
ചരിത്രം തിരുത്തുന്ന കൂടിക്കാഴ്ചക്കായി നിരവധി രാജ്യങ്ങൾ പരിഗണിച്ചിരുന്നു. എന്നാൽ, ഏറ്റവും അനുയോജ്യമായ സ്ഥലമുണ്ടെന്നിരിക്കെ പിന്നെന്തിന് മറ്റൊന്നു തിരയണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.