വിരാമമായത് 65 വർഷത്തെ ‘കൊറിയൻ യുദ്ധ’ത്തിന്
text_fieldsസോൾ: യഥാർഥ കൊറിയൻ യുദ്ധത്തിന് മൂന്നു വർഷവും ഒരു മാസവും രണ്ടു ദിവസവുമാണ് പ്രായമെങ്കിൽ പിന്നീട് ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിൽ നടന്ന ‘യുദ്ധ’ത്തിന് 65 വയസ്സ് പിന്നിട്ടശേഷമാണ് വ്യാഴാഴ്ച കിം ജോങ് ഉന്നും മൂൺ െജ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ചത്.
1950 ജൂൺ 25ന് തുടങ്ങിയ യുദ്ധം 1953 ജൂലൈ 27ന് അവസാനിച്ചെങ്കിലും ഒൗദ്യോഗികമായി സമാധാന ഉടമ്പടി ഒപ്പിടാത്തതിനാലാണ് യുദ്ധം തീരാത്തതായി കരുതപ്പെടുന്നത്. കൂടാതെ, ഇരു കൊറിയകളും അതിനുശേഷവും യുദ്ധസന്നാഹങ്ങൾ നിലനിർത്തിയതും ഇതിന് കാരണമായി. രണ്ടാം ലോകയുദ്ധത്തിനു പിന്നാലെ അമേരിക്കയും റഷ്യയും തമ്മിൽ ആരംഭിച്ച ശീതയുദ്ധത്തിെൻറ സന്തതിയായിരുന്നു കൊറിയൻ യുദ്ധം.
ജപ്പാെൻറ അധീനതയിലായിരുന്ന കൊറിയ, രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതോടെ റഷ്യയും അമേരിക്കയും പങ്കിെട്ടടുക്കുകയായിരുന്നു. ഇതിെൻറ ഫലമായി 1948 ആയപ്പോഴേക്കും റഷ്യയുടെയും അമേരിക്കയുടെയും കാർമികത്വത്തിൽ വടക്കും തെക്കും കേന്ദ്രമാക്കി രണ്ട് സർക്കാറുകൾ പിറവിയെടുത്തു. ഇരുകൂട്ടരും കൊറിയ മുഴുവൻ തങ്ങളുടേതാണെന്ന് അവകാശപ്പെട്ടതിനാൽ അതിർത്തി നിർണയിക്കാനുമായില്ല.
1950 ജൂൺ 25ന് റഷ്യയുടെയും ചൈനയുടെയും പിന്തുണയുള്ള ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയ ആധിപത്യം സ്ഥാപിച്ചിടത്തേക്ക് കടന്നുകയറിയതോടെ യുദ്ധത്തിന് തുടക്കമായി. ഒരു ഭാഗത്ത് റഷ്യയും ചൈനയും മറുഭാഗത്ത് അമേരിക്കയും െഎക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സഖ്യസേനയും അണിനിരന്നതോടെ ജയപരാജയങ്ങൾ മാറിമറിഞ്ഞ് യുദ്ധം മൂന്നു വർഷത്തിലേറെ നീണ്ടു.
ഒടുവിൽ 1953 ജൂലൈ 27ന് വെടിനിർത്തലുണ്ടാവുകയും ഇരുകൊറിയകൾക്കുമിടയിൽ സൈനികമുക്ത മേഖല സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ, ഒൗദ്യോഗികമായി സമാധാന ഉടമ്പടി ഒപ്പുവെക്കപ്പെട്ടില്ല. അതിനാൽതന്നെ വ്യാഴാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധവിരാമ ഉടമ്പടി ഒപ്പുവെക്കുന്നതുവരെ ഇരു കൊറിയകളും ‘യുദ്ധ’ത്തിൽ തുടരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.