യു.എൻ ഉപരോധത്തിനു പുല്ലുവില; ഉത്തര കൊറിയ സിറിയക്കും മ്യാന്മറിനും ആയുധങ്ങൾ വിൽക്കുന്നു
text_fieldsയുനൈറ്റഡ് േനഷൻസ്: വിലക്കുകൾ ലംഘിച്ച് ഉത്തര കൊറിയ സിറിയക്കും മ്യാന്മറിനും വൻതോതിൽ ആയുധങ്ങൾ വിറ്റതായി യു.എൻ റിപ്പോർട്ട്. ഉപരോധ പട്ടികയിൽപെട്ട ഇരുമ്പയിര്, സ്റ്റീൽ പോലുള്ള ഉൽപന്നങ്ങളും ഉത്തര െകാറിയ കയറ്റുമതി ചെയ്തതായും വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മ്യാന്മർ സൈന്യത്തിന് ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാനും സിറിയൻ ഭരണകൂടത്തിന് ആണവായുധങ്ങൾ നിർമിക്കാനുമാണ് ഉത്തര കൊറിയ സഹായം നൽകിയതത്രെ. പ്രകോപനവുമായി നിരന്തര ആണവ-മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന ഉത്തര കൊറിയയുടെ വരുമാനം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് യു.എൻ രക്ഷാസമിതി കയറ്റുമതി നിരോധനമടക്കം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.
ഉത്തര കൊറിയയിൽനിന്നും തിരിച്ചുമുള്ള ഇറക്കുമതിയും കയറ്റുമതിയും നിരോധിക്കാനും ഉത്തരവിട്ടു. ഉത്തരെകാറിയയിലേക്കുള്ള എണ്ണ, യന്ത്രസാമഗ്രികൾ, ഇരുമ്പ്, ഉരുക്ക്, ധാതുക്കൾ എന്നിവയും യു.എൻ വിലക്കിയിരുന്നു. യു.എൻ ഉപരോധം ലംഘിച്ച് പെട്രോളിയം, കൽക്കരി ഉൽപന്നങ്ങൾ നിറച്ച ഏഴോളം കപ്പലുകൾ തടഞ്ഞുവെക്കുകയും ചെയ്തു. എന്നാൽ, ഇൗ വിലക്കുകൾ തൃണവത്ഗണിച്ച് നിരോധിത ഉൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ 2017 സെപ്റ്റംബറിനും 2018 ജനുവരിക്കുമിടെ ഉത്തര കൊറിയ 20 കോടി ഡോളർ സമ്പാദിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പെട്രോളിയം ഉൽപന്നങ്ങൾ ചൈന, മലേഷ്യ, ദക്ഷിണ കൊറിയ, റഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു. യു.എസും ഉത്തര കൊറിയക്കെതിരെ ഉപരോധം ചുമത്തിയിരുന്നു. മാനവികതക്കു നിരക്കാത്ത കുറ്റകൃത്യമാണ് സിറിയയിലും മ്യാന്മറിലും നടക്കുന്നത്. യു.എൻ കരിമ്പട്ടികയിൽ പെടുത്തിയ ഉത്തര കൊറിയൻ കമ്പനി ഇരുരാജ്യങ്ങളുമായും സഹകരിക്കുകയാണെന്നും യു.എൻ പാനൽ വ്യക്തമാക്കി.
സിറിയയിലെ കിഴക്കൻ ഗൂതയിൽ സ്വന്തം ജനതക്കുനേരെ ബശ്ശാർ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണീ വെളിപ്പെടുത്തൽ. സിറിയയിെല രാസായുധ നിർമാണ ഫാക്ടറിയെന്നു വിളിക്കുന്ന സയൻറിഫിക് സ്റ്റഡീസ് റിസർച് കൗൺസിലിലേക്ക് 2012നും 2017നുമിടെ 40ലേറെ കപ്പലുകൾ എത്തിയിട്ടുണ്ട്. രാഖൈൻ മേഖലയിൽ റോഹിങ്ക്യകളെ ഉന്മൂലനം ചെയ്യുന്ന മ്യാന്മർ സൈന്യവുമായി ഉത്തര കൊറിയയുടെ കൂട്ടുകെട്ടിനെയും ശ്രദ്ധയോടെ കാണണമെന്നും പാനൽ മുന്നറിയിപ്പു നൽകി.
അതേസമയം, ഉത്തര കൊറിയയിൽ നിന്നുള്ള സാേങ്കതിക വിദഗ്ധർ രാജ്യത്തുണ്ടെന്ന റിപ്പോർട്ടുകൾ സിറിയ നിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.