ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചു
text_fieldsപ്യോങ്യാങ്: രാജ്യത്തിെൻറ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമെന്ന് ഉത്തര കൊറിയ. ചൊവ്വാഴ്ച ജപ്പാൻകടലിലേക്ക് തൊടുത്ത മിസൈൽ ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്തെയും തകർക്കാനാവുന്നതാണെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. എന്നാൽ, പരീക്ഷിച്ചത് മധ്യദൂരമിസൈൽ മാത്രമാണെന്നും മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയല്ലെന്നും അമേരിക്കയും റഷ്യയും പ്രതികരിച്ചു. യു.എൻ ഉപരോധം വകവെക്കാതെയാണ് ഉത്തര കൊറിയയുടെ നീക്കം.ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറ സാന്നിധ്യത്തിലാണ് ഹ്വാസോങ് 14 എന്ന മിസൈൽ വിേക്ഷപിച്ചതെന്ന് അറിയിച്ച ഉത്തര കൊറിയൻ ടെലിവിഷൻ ഇതിെൻറ ചിത്രങ്ങളും പുറത്തുവിട്ടു.
സമുദ്രനിരപ്പിൽ നിന്ന് 2,802 കിലോമീറ്റർ ഉയരത്തിലേക്ക് കുതിച്ച മിസൈൽ 933 കിലോമീറ്റർ സഞ്ചരിച്ചതായും 39 മിനിറ്റിനുള്ളിൽ ജപ്പാൻ കടലിലെ ലക്ഷ്യസ്ഥാനം തകർത്തതായും പൂർണ ആണവശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ സ്വന്തമാക്കിയ രാജ്യമായി തങ്ങൾ മാറിയെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു. അമേരിക്കൻ ആണവആക്രമണഭീഷണി അവസാനിപ്പിക്കാൻ ഇതോടെ സാധിച്ചു. 2500 കിലോമീറ്റർ ഉയരത്തിൽ കുതിച്ച മിസൈൽ 40 മിനിറ്റിൽ 900 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ കടലിലെ പ്രത്യേക സാമ്പത്തികമേഖലയിലാണ് പതിച്ചതെന്ന് ജപ്പാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
എന്നാൽ, ഉത്തരകൊറിയയുടെ അവകാശവാദം മുഖവിലക്കെടുക്കാൻ മറ്റ് ആണവരാജ്യങ്ങൾ തയാറല്ല. മിസൈൽ 510 കിലോമീറ്റർ മാത്രമേ സഞ്ചരിച്ചുള്ളൂവെന്ന് റഷ്യ അറിയിച്ചു. ഉത്തര കൊറിയക്ക് ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കാനുള്ള ശേഷിയില്ലെന്ന് വിദഗ്ധർ പറയുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മിസൈലിന് അമേരിക്കയിലെ അലാസ്കയിൽ എത്താനാവുമെന്ന് ശാസ്ത്രജ്ഞനായ ഡേവിഡ് റൈറ്റ് പറഞ്ഞു. ഉത്തര കൊറിയക്കെതിരെ യു.എൻ സുരക്ഷാകൗൺസിൽ നടപടിയെടുക്കണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജായേൻ ആവശ്യപ്പെട്ടു.
നിരന്തരം പ്രകോപിപ്പിക്കുന്ന ഉത്തര കൊറിയൻ നടപടി അംഗീകരിക്കാനാവില്ലെന്നും തെക്കൻ കൊറിയയുമായും അമേരിക്കയുമായും ചേർന്ന് ഉത്തര കൊറിയയിൽ സമ്മർദം ചെലുത്തുമെന്നും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. ഉത്തര കൊറിയൻ നേതാവ് ജീവിതത്തിൽ എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടോ എന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പരിഹാസത്തോടെ ട്വീറ്റ്ചെയ്തു. ഉത്തരകൊറിയയുടെ വിഡ്ഢിത്തം എന്നത്തേക്കുമായി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ട്രംപ് പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട് ആ മനുഷ്യന് മറ്റെന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തൂടെയെന്നും ട്രംപ് ചോദിച്ചു. ആണവ, മിസൈൽ പദ്ധതികൾ നിർത്തിവെക്കണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.