ഉത്തര കൊറിയ ആയുധ പദ്ധതികൾ സജീവമാക്കുന്നു
text_fieldsേസാൾ: യു.എൻ സുരക്ഷാകൗൺസിൽ ഏർപ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയെന്നോണം നവീനവും ശക്തവുമായ ആയുധപദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി ഉത്തര കൊറിയ. അടുത്തിടെ പരീക്ഷിച്ച ൈഹഡ്രജൻ ബോംബ് മിസൈലിൽ ഘടിപ്പിക്കാൻ മാത്രം ചെറുതാണെന്നാണ് ഉത്തര കൊറിയയുടെ വാദമെങ്കിലും 1945ൽ ഹിരോഷിമയിൽ പ്രയോഗിച്ചതിെൻറ 16 മടങ്ങിലേറെ വലുപ്പമുള്ളതാണെന്ന് യു.എസിലെ ഒരു വെബ്സൈറ്റ് ആരോപിച്ചിരുന്നു. ഇതിനിെടയാണ് പുതിയ തീരുമാനം. കൊറിയയുടെ ആറാമത് ആണവപരീക്ഷണം ആഗോളസമൂഹത്തിെൻറ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇേതതുടർന്ന് രാജ്യത്തിനുമേൽ എട്ടാമത് ഉപരോധത്തിന് യു.എൻ സുരക്ഷാകൗൺസിൽ െഎകകണ്ഠ്യേന തീരുമാനമെടുത്തു. ഇത് ശക്തമായ മുന്നറിയിപ്പാവുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചൂണ്ടിക്കാട്ടി.
കൽക്കരി, കടൽവിഭവങ്ങൾ അടക്കമുള്ളവക്ക് നിരോധനം ഏർപ്പെടുത്തി ഒരു മാസം മാത്രം പിന്നിടവെയാണ് പുതിയ ഉപേരാധം. എന്നാൽ, ഉപേരാധത്തിനെതിരെ ശക്തമായി ഉത്തര കൊറിയ രംഗത്തെത്തിയിട്ടുണ്ട്. ഇത് സമ്പൂർണമായ സാമ്പത്തിക ഉപരോധമാണെന്നും രാജ്യത്തെ ജനങ്ങളെ ‘ഞെക്കിക്കൊല്ലാ’നാണെന്നും എന്നാലും രാജ്യത്തിെൻറ പരമാധികാരത്തിനും നിലനിൽക്കാനുള്ള അവകാശത്തിനുമായി ആണവായുധപരിശ്രമങ്ങൾ ഇരട്ടിയാക്കുമെന്നും കൊറിയൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. യു.എസ് വലിയ വേദന അനുഭവിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.