ഉത്തരകൊറിയ-ദക്ഷിണകൊറിയ സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുന്നു
text_fieldsസിയോൾ: സംഘർഷം രൂക്ഷമായിരിക്കെ ഉത്തരകൊറിയയും ദക്ഷിണകൊറിയയും വീണ്ടും ചർച്ചകൾ തുടങ്ങുന്നു. ഇതിെൻറ ഭാഗമായി അതിർത്തിയിലെ ഹോട്ട്ലൈൻ പുനഃസ്ഥാപിക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നിർദേശം നൽകി.
ഉത്തരകൊറിയൻ പ്രാദേശിക സമയം മൂന്ന് മണിയോടെ ഇരു രാജ്യങ്ങളും തമ്മിൽ ആശയവിനിമയം നടത്തുമെന്നാണ് പ്രതീക്ഷ. അടുത്ത മാസമായിരിക്കും വിശദമായ ചർച്ചകൾ ആരംഭിക്കുക. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും മുൻകൈ എടുക്കണമെന്നാണ് കിം ആവശ്യപ്പെട്ടിരിക്കുന്നത്. ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്ന് ദക്ഷിണകൊറിയയും അറിയിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതാവും ചർച്ചയിലെ മുഖ്യ അജണ്ട. ദക്ഷിണകൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് ഉത്തരകൊറിയൻ ടീമിനെ അയക്കുന്നതും ചർച്ചയിൽ വിഷയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.