ഉ.കൊറിയക്ക് വീണ്ടും യു.എസ് മുന്നറിയിപ്പ്
text_fieldsസോൾ: ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയ ഉത്തര കൊറിയയുടെ നടപടിക്കെതിരെ വീണ്ടും അമേരിക്ക രംഗത്ത്. ഉ. കൊറിയയോടുള്ള ക്ഷമയുടെ കാലം കഴിഞ്ഞുവെന്നും ഇനി സഹിക്കാനാവില്ലെന്നും യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് വ്യക്തമാക്കി. ഇരു കൊറിയക്കുമിടയിൽ സൈന്യത്തെ പിൻവലിച്ച മേഖലയിൽ (ഡീമിലിറ്ററൈസ്ഡ് സോൺ) സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയ വാർത്തകൾക്കിടയിലാണ് അദ്ദേഹം ദ.കൊറിയ തലസ്ഥാനമായ സോളിലെത്തിയത്. തിങ്കളാഴ്ച ഉ.കൊറിയക്ക് ശക്തമായ മുന്നറിയിപ്പ് നൽകി, അതിർത്തിയിൽ ദ.കൊറിയ-യു.എസ് സംയുക്ത സൈനികാഭ്യാസവും നടന്നു.
ഉ.കൊറിയയുടെ ആണവപരീക്ഷണങ്ങളിൽ ‘തന്ത്രപരമായ ക്ഷമ അവലംബിക്കുക’യെന്ന ഒബാമ നയത്തിെൻറ കാലം കഴിഞ്ഞുവെന്ന് മൈക് പെൻസ് പറഞ്ഞു. വിഷയത്തിൽ ദ.കൊറിയക്ക് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഉ.കൊറിയയുമായുള്ള ചൈന ബന്ധത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ദ.കൊറിയയിലെ യു.എസ് സൈനിക ക്യാമ്പായ ബോണിഫാസും പെൻസ് സന്ദർശിച്ചു.
ഞായറാഴ്ചത്തെ മിസൈൽ പരീക്ഷണത്തിനുശേഷം, അമേരിക്ക വിവിധ തലങ്ങളിൽ ഉ.കൊറിയയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മേഖലയിൽ ഉ.കൊറിയയുടെ പ്രധാന സഖ്യരാഷ്ട്രമായ ചൈനയെ സമ്മർദത്തിലാക്കുകയായിരുന്നു അതിലൊന്ന്. വിഷയത്തിൽ ചൈനീസ് പ്രതിനിധികളുമായി സംസാരിച്ചുവെന്നും പ്രശ്നപരിഹാരത്തിനായി അവരുമായി സഹകരിക്കുമെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.