യു.എസ് പൗരൻ ഉ. കൊറിയയിൽ അറസ്റ്റിൽ
text_fieldsപ്യോങ്യാങ്: ഉത്തര കൊറിയയിൽ അമേരിക്കക്കാരൻ അറസ്റ്റിലായതായി സ്വീഡിഷ് എംബസി. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തിൽ അമേരിക്കക്കുവേണ്ടി ഉത്തര കൊറിയയിൽ സ്ഥാനപതികാര്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് സ്വീഡിഷ് എംബസിയാണ്. രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച കിം എന്ന അമേരിക്കക്കാരൻ അറസ്റ്റിലായതായി ദക്ഷിണ കൊറിയൻ വാർത്ത ഏജൻസി യോൻഹാപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്യോങ്യാങ് വിമാനത്താവളത്തിൽവെച്ചാണ് കിം അറസ്റ്റിലായത്.
എന്നാൽ, ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രാലയവും രഹസ്യാന്വേഷണ വിഭാഗവും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഉത്തര കൊറിയയിൽ ദുരിതാശ്വാസ സഹായ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന കിം ചൈനയിലെ യാൻബിയൻ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ മുൻ പ്രഫസറാണ്. രാജ്യത്ത് അടുത്തിടെ അറസ്റ്റിലാവുന്ന മൂന്നാമത്തെ അമേരിക്കക്കാരനാണ് ഇേദ്ദഹം.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾക്കെതിരെ അമേരിക്ക മുന്നറിയിപ്പുനൽകിയ സാഹചര്യത്തിലാണ് അറസ്റ്റ്. യു.എസ് വിമാനവാഹിനിക്കപ്പൽ ദിവസങ്ങൾക്കകം കൊറിയൻ ഉപദ്വീപിെലത്തുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് പുതിയ നടപടി. തങ്ങൾക്കെതിരെ ഉപയോഗിക്കുന്നതിനാണ് ഉത്തര കൊറിയ പൗരന്മാരെ അറസ്റ്റ് ചെയ്യുന്നതെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞവർഷം ജനുവരിയിൽ യു.എസ് വിദ്യാർഥി ഒേട്ടാ വാംബിയറെ(21) ഉത്തര കൊറിയൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. 15 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. അതേ വർഷം ഏപ്രിലിൽ ചാരവൃത്തിക്ക് കിം ദോങ് ചുൽ എന്ന 62കാരനെ 10 വർഷത്തെ കഠിനജോലിക്ക് ശിക്ഷിച്ചു. . ദക്ഷിണ കൊറിയയിൽ ജനിച്ച കിം യു.എസിലേക്ക് കുടിയേറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.