കിങ് ജോങ് ഉന്നിെൻറ സഹോദരൻ സി.െഎ.എ ചാരനായിരുന്നെന്ന് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിെൻറ അർധസഹോദരൻ കിങ് ജേ ാങ് നാം അമേരിക്കൻ ചാരസംഘടന സി.ഐ.എക്ക് വിവരങ്ങൾ നൽകിയിരുന്ന ആളായിരുന്നെന്ന് റിപ്പോർട്ട്. ‘ഇക്കാര്യങ്ങളെ കുറിച്ചറിയാവുന്ന’ ആളെ ഉദ്ധരിച്ച് യു.എസ് പത്രമായ വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 2017ൽ ക്വാലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് കൊല്ലപ്പെട്ട കിം നാമിെൻറ മരണത്തിന് പിന്നിൽ ഉത്തര കൊറിയയാണെന്ന് യു.എസും ദക്ഷിണ കൊറിയയും ആരോപിച്ചിരുന്നു.
നാമിനും സി.ഐ.എക്കുമിടയിൽ ഒരു ശൃംഖലയുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നാമും സി.ഐ.എയും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളിൽ അവ്യക്തതയുണ്ട്. കിങ് ജോങ് ഉന്നിനെ കുറിച്ച് ചൊവ്വാഴ്ച പുറത്തിറങ്ങിയ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർ അന്ന ഫിഫീൽഡിെൻറ പുസ്തകം ‘ദ ഗ്രേറ്റ് സക്സസറി’ലും സഹോദരെൻറ സി.ഐ.എ ബന്ധം സൂചിപ്പിക്കുന്നുണ്ട്. സാധാരണയായി സിംഗപ്പൂരിലും മലേഷ്യയിലും വെച്ചാണ് സി.ഐ.എയുമായി ബന്ധപ്പെട്ടവരുമായി നാം കൂടിക്കാഴ്ച നടത്തിയിരുന്നതെന്നാണ് ഫിഫീൽഡിെൻറ പുസ്തകത്തിലുള്ളത്. ഏഷ്യക്കാരെൻറ ഛായയുള്ള, സി.ഐ.എ ഏജെൻറന്ന് പറയപ്പെടുന്നയാൾ കിം നാമിെൻറ അവസാന മലേഷ്യൻ യാത്രക്കിടെ ഹോട്ടലിലെ ലിഫ്റ്റിൽ ഒന്നിച്ചുള്ളതിെൻറ സി.സി.ടി.വി ദൃശ്യങ്ങളുണ്ടെന്നും പുസ്തകം പറയുന്നു.
കൊല്ലപ്പെടുേമ്പാൾ കിം നാമിെൻറ ബാഗിൽ 1.2 ലക്ഷം ഡോളർ പണമായി ഉണ്ടായിരുന്നു. ഇത് വിവരങ്ങൾ ചോർത്തിയതിനുള്ള കൈക്കൂലിയാണോ അദ്ദേഹത്തിെൻറ കാസിനോ ബിസിനസിൽ നിന്നുള്ള വരുമാനമാണോ എന്നകാര്യം വ്യക്തമല്ല. ചൈനയടക്കമുള്ള രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളും കിം നാമുമായി ബന്ധപ്പെട്ടിരുന്നതായി മുൻ ഉദ്യോഗസ്ഥെര ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 2017 ഫെബ്രുവരിയിൽ ക്വാലാലമ്പൂർ വിമാനത്താവളത്തിൽ വെച്ച് രണ്ടു യുവതികൾ മാരക രാസവസ്തു പുരട്ടിയ തൂവാല കിം നാമിെൻറ മുഖത്ത് ഉരസി അൽപസമയത്തിനകം മരണപ്പെടുകയായിരുന്നു. ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യക്കാരായ ഇരു യുവതികളെയും കൊലപാതക കുറ്റം ഒഴിവാക്കപ്പെട്ടതിെന തുടർന്ന് ഈ വർഷം വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.