കിം-മൂൺ കൂടിക്കാഴ്ചയെ പ്രകീർത്തിച്ച് ഉത്തരകൊറിയൻ മാധ്യമങ്ങൾ
text_fieldsപ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള ഉച്ചകോടിയെ പുതിയ നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ച് ഉത്തര കൊറിയൻ മാധ്യമങ്ങൾ. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറയും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിെൻറയും കൂടിക്കാഴ്ച സമാധാനത്തിെൻറയും സമൃദ്ധിയുടെയും നവയുഗപ്പിറവിയാണെന്നും മാധ്യമങ്ങൾ വിശേഷിപ്പിച്ചു. കൊറിയൻ മുനമ്പിൽ സമ്പൂർണ ആണവനിരായുധീകരണം നടപ്പാക്കുമെന്നും മേഖലയിൽ സുസ്ഥിര സമാധാനം ഉറപ്പാക്കുമെന്നും കിമ്മും മൂണും പ്രഖ്യാപിച്ചിരുന്നു.
ആണവ നിരായുധീകരണത്തിനായുള്ള നേതാക്കളുടെ ആഹ്വാനം പതിവില്ലാതെ ദേശീയ ടെലിവിഷനും ഒൗദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എയും പ്രകീർത്തിച്ചു.
യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ചൈനീസ് വിദേശകാര്യമന്ത്രി എന്നിവരും കൂടിക്കാഴ്ചയെ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.