യു.എസിനെ ഇല്ലാതാക്കുമെന്ന് ഉ.െകാറിയൻ മാധ്യമങ്ങൾ
text_fieldsസോൾ: തങ്ങൾക്കെതിരെ യുദ്ധത്തിനൊരുങ്ങിയാൽ അമേരിക്കയെ ഇല്ലാതാക്കുമെന്ന് ഉത്തര െകാറിയയുടെ ഒൗദ്യോഗിക മാധ്യമങ്ങളുടെ മുന്നറിയിപ്പ്. യു.എസ്. യുദ്ധവാഹിനിക്കപ്പൽ കാൾ വിൻസൺ ദിവസങ്ങൾക്കകം കൊറിയൻ ഉപദ്വീപിെൻറ സമുദ്രാതിർത്തിയിൽ എത്തുമെന്ന് ശനിയാഴ്ച യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് പറഞ്ഞ സാഹചര്യത്തിലാണിത്.
ഉത്തര കൊറിയയുടെ ഒൗദ്യോഗിക വെബ്സൈറ്റായ ‘ഉറിമിനസൊകിറി’യടക്കമുള്ള മാധ്യമങ്ങളാണ് തിങ്കളാഴ്ച മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സൈനിക ഉദ്യോഗസ്ഥെൻറ അഭിപ്രായമെന്ന നിലയിലാണ് വെബ്സൈറ്റ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. യു.എസ് യുദ്ധക്കപ്പലുകളുടെ വരവ് രാജ്യത്തിനെതിരായ യുദ്ധഭീഷണിയാണെന്നും രാജ്യത്തേക്ക് കടന്നുകയറ്റം നടത്താനുള്ള സാധ്യത ദിനേന വർധിച്ചുവരുകയാണെന്നും വെബ്സൈറ്റ് ആരോപിച്ചു. യുദ്ധം നടക്കുകയാണെങ്കിൽ യു.എസിെൻറ ആണവ യുദ്ധവാഹിനിക്കപ്പൽ വെറും ഉരുക്കായി കടലിൽ താഴുന്നതും അമേരിക്കയെന്ന രാജ്യം ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാവുന്നതിനും ലോകം സാക്ഷ്യം വഹിക്കും.
സിറിയയുമായി ഉത്തര കൊറിയയെ താരതമ്യം ചെയ്ത നടപടി യു.എസിനു പറ്റിയ വലിയ പിഴവാണെന്നും വെബ്സൈറ്റ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം യു.എസ് സിറിയയിൽ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയെങ്കിലും തിരിച്ചടിക്കാതിരുന്ന രാജ്യത്തിെൻറ നിലപാടിനെ സൂചിപ്പിച്ചാണ് വെബ്സൈറ്റിെൻറ പരാമർശം.
ഭരണത്തിലിരിക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രം ‘റൊഡോങ് സിൻമണും’ കഴിഞ്ഞ ദിവസം യു.എസിനു മുന്നറിയിപ്പു നൽകിയിരുന്നു. യു.എസിെൻറ ഭീഷണികൾ വിലപ്പോകില്ലെന്നും ഒറ്റ ആക്രമണത്തിൽതന്നെ യു.എസ് യുദ്ധക്കപ്പലിനെ തകർക്കാൻ രാജ്യത്തിെൻറ ശക്തികൾ സജ്ജമാണെന്നും മിസൈൽ ആക്രമണം നടത്തുമെന്നും പത്രം അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.