ആണവശാസ്ത്രജ്ഞർക്ക് വൻ സ്വീകരണമൊരുക്കി കിം ജോങ് ഉൻ
text_fieldsപോങ്യാങ്: തുടർച്ചയായി ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനിടെ ശാസ്ത്രജ്ഞർക്ക് വൻ സ്വീകരണമൊരുക്കി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ആണവ പരീക്ഷണത്തിന് ചുക്കാൻപിടിച്ച രണ്ട് ശാസ്ത്രജ്ഞരോടൊപ്പം ചിരിച്ച മുഖവുമായി നിൽക്കുന്ന ഉന്നിെൻറ ഫോേട്ടായാണ് ഉത്തരകൊറിയൻ വാർത്ത എജൻസി പുറത്ത് വിട്ടത്. നുറുകണക്കിനാളുകളാണ് ആണവശാസ്ത്രജ്ഞർക്കുള്ള സ്വീകരണ ചടങ്ങൽ പെങ്കടുത്തത്.
കഴിഞ്ഞയാഴ്ചയാണ് ഉത്തരകൊറിയ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ പരീക്ഷണങ്ങളിലൊന്ന് നടത്തിയത്. ഇതിന് പിന്നാലെ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ കൊറിയക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയുമായി യുദ്ധമുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അമേരിക്ക പ്രതികരിച്ചിരുന്നു.
തിങ്കളാഴ്ച കൊറിയക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് യു.എൻ ചർച്ചകൾ നടത്തുമെന്നും പ്രമേയവും പാസാക്കുമെന്ന് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.