കിം ജോങ് ഉൻ ചൈനയിൽ
text_fieldsബെയ്ജിങ്: ഉത്തര കൊറിയക്കും യു.എസിനുമിടയിൽ വീണ്ടും ചർച്ച നടന്നേക്കുമെന്ന വാർത ്തകൾക്ക് ബലമേകി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ സന്ദർശനത്തിനെത ്തി. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ ക്ഷണപ്രകാരം ബെയ്ജിങ്ങിലെത്തിയ കിം മൂന്നു ദിവസം രാജ്യത്തുണ്ടാവും. അപ്രതീക്ഷിത സന്ദർശനം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നത ിനിടെ ഉത്തര കൊറിയയും ചൈനയും ഇക്കാര്യം സ്ഥിരീകരിച്ചു.
ഭാര്യ റി സോൾ ജു, സഹായി കിം യോങ് ചോൽ എന്നിവരും കിം ജോങ് ഉന്നിനൊപ്പമുണ്ട്. യു.എസും ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന കിം യോങ് ഇൽ കിം ജോങ് ഉന്നിെൻറ വലംകൈ ആയാണ് അറിയപ്പെടുന്നത്. കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി താമസിയാതെ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഉത്തര കൊറിയൻ ഭരണാധികാരിയുടെ ചൈന സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പൂരിൽ ഇരുവരും ചരിത്രപരമായ കൂടിക്കാഴ്ച നടത്തുന്നതിനുമുമ്പും കിം ചൈന സന്ദർശിച്ചിരുന്നു. അന്നത്തെപ്പോലെ പ്രത്യേക ട്രെയിനിലാണ് കിം ചൈനയിലെത്തിയത്. പച്ച നിറത്തിലുള്ള കിമ്മിെൻറ ട്രെയിൻ തിങ്കളാഴ്ച ചൈന അതിർത്തി കടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾതന്നെ സന്ദർശന അഭ്യൂഹം പരന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ഇരുരാജ്യങ്ങളും സന്ദർശന കാര്യം സ്ഥിരീകരിച്ചു. ആദ്യ വട്ട ചർച്ചക്കു മുമ്പ് കിമ്മിനെ അനുനയിപ്പിക്കാൻ ട്രംപ് ഷി ജിൻപിങ്ങിെൻറ സഹായം തേടിയിരുന്നു. എന്നാൽ, നിലവിൽ ചൈന-യു.എസ് ബന്ധം വഷളായിവരുകയാണെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പൂർണമായും വിജയത്തിലെത്തിയിട്ടില്ല.
സിംഗപ്പൂർ ചർച്ചക്കുശേഷം ആണവ നിരായുധീകരണം നടപ്പാക്കുന്നതിൽ ഉത്തര കൊറിയ കാര്യമായ പുരോഗതി കാണിച്ചില്ലെന്ന് യു.എസിന് പരിഭവമുണ്ട്. ട്രംപ് ഇക്കാര്യം പലവട്ടം സൂചിപ്പിച്ചെങ്കിലും കിം കുലുങ്ങിയിട്ടില്ല. ഇതോടെയാണ് രണ്ടാമതൊരു ഉച്ചകോടിക്ക് കൂടി യു.എസ് ശ്രമം നടത്തുന്നത്. ഇരുരാജ്യങ്ങളുമായും നയതന്ത്രബന്ധവും സൗഹൃദവും നിലനിർത്തുന്ന വിയറ്റ്നാമിലായിരിക്കും രണ്ടാമത് ഉച്ചകോടിയെന്നാണ് സൂചന. ഇതിനുള്ള പ്രാഥമിക ചർച്ചകൾക്ക് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തുടക്കമിട്ടതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.