ട്രംപിനെ കാണാൻ കിം പുറപ്പെട്ടു
text_fieldsഹാനോയ്: വിയറ്റ്നാമിൽ ഇൗയാഴ്ച നടക്കുന്ന ഉച്ചകോടി വിജയമായില്ലെങ്കിൽ യു.എസി ന് സുരക്ഷാഭീഷണി ഒഴിയില്ലെന്ന് ഉത്തര കൊറിയ. കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോ ണൾഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി തടസ്സപ്പെടുത്താൻ ഡെമോക്രാറ്റുകൾ ശ്രമിക്കു ന്നതായും ഉത്തര കൊറിയയുടെ ഒൗദ്യോഗിക മാധ്യമമായ കെ.സി.എൻ.എ ആരോപിച്ചു.
ഉച്ചകോടി ക്കായി കിം ജോങ് ഉന്നിനെയും വഹിച്ചുകൊണ്ടുള്ള ട്രെയിൻ ഹാനോയിലേക്ക് ശനിയാഴ്ച പു റപ്പെട്ടു. സഹോദരി കിം യോ ജോങും മുൻ ജനറൽ കിം യോങ് ചോലും ഒപ്പമുണ്ട്. 3700 കിലോമീറ്ററിലേറെ ദൂരം താണ്ടി ഉത്തര കൊറിയയിൽനിന്ന് ട്രെയിൻ വഴി വിയറ്റ്നാമിലെത്താൻ രണ്ടര ദിവസത്തോളം യാത്ര ചെയ്യണം. വിയറ്റ്നാം-ചൈന അതിർത്തിയിൽ ട്രെയിനിറങ്ങി അവിടെനിന്ന് 170 കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് ഹാനോയിലെത്തുക.
ട്രെയിൻ കഴിഞ്ഞ ദിവസം ചൈനയിലെ ഡോങ്ഡാങ് അതിർത്തി കടന്നതായാണ് റിപ്പോർട്ട്. ഇത്തവണ കിം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ കാണാൻ ഇറങ്ങിയില്ല. ഷിയുമായി ചർച്ച നടത്തിയതിനു ശേഷമാണ് കിം സിംഗപ്പൂർ ഉച്ചകോടിയിൽ പെങ്കടുക്കാൻ പോയത്.
വിമാനയാത്രകൊണ്ട് മണിക്കൂറുകൾക്കകം വിയറ്റ്നാമി
െലത്താമെന്നിരിക്കെ, അതൊഴിവാക്കിയാണ് കിം യാത്രതിരിച്ചത്. കിമ്മിെൻറ കുടുംബം വർഷങ്ങളായി തുടരുന്ന കീഴ്വഴക്കമാണിത്. 1984ൽ ഉത്തര കൊറിയൻ സ്ഥാപകനും കിമ്മിെൻറ മുത്തച്ഛനുമായ കിം ഇൽ സുങ്ങിെൻറ യൂറോപ്യൻ പര്യടനവും ട്രെയിനിലായിരുന്നു. 2001ൽ കിമ്മിെൻറ പിതാവ് കിം ജോങ് ഇൽ റഷ്യയിലെത്തിയതും ട്രെയിനിൽതന്നെ. കിം സിംഗപ്പൂരിൽ ട്രംപിനെ കാണാൻ പോയത് ചൈനയുടെ വിമാനത്തിലായിരുന്നു.
വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ സർക്കാർ അതിഥി മന്ദിരത്തിൽ 27നും 28നുമാണ് കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.