ആണവ നിരായുധീകരണത്തിന് പ്രതിജ്ഞാബദ്ധമെന്ന് കിംജോങ് ഉൻ
text_fieldsബെയ്ജിങ്: ആദ്യമായി ചൈനയിലെത്തിയ ഉത്തരെകാറിയൻ ഏകാധിപതി കിം ജോങ് ഉൻ ചൈനീസ് പ്രസിഡൻറ് ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഒൗപചാരികമായ സന്ദർശനമായിരുന്നെന്നും തെൻറ രാജ്യം ആണവനിരായുധീകരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കിം ജോങ് ഉൻ അറിയിച്ചു.
ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തിയെന്നും രണ്ടു പാർട്ടികളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉൗട്ടി ഉറപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തുവെന്നും കൂടിക്കാഴ്ചക്കുശേഷം കിം ജോങ് ഉൻ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്നങ്ങളും കൊറിയൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതും മറ്റു വിഷയങ്ങളും ചർച്ചയായെന്നും കിംജോങ് ഉൻ കൂട്ടിച്ചേർത്തു.
2011ൽ അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് കിം വിദേശ പര്യടനം നടത്തുന്നത്. ചിരകാലവൈരികളായ ദക്ഷിണ കൊറിയയുമായും യു.എസുമായും ചർച്ച നടത്താനിരിക്കുകയാണ് ഉത്തര കൊറിയ. ചർച്ച ഇൗ വർഷം തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2011ൽ കിമ്മിെൻറ പിതാവ് ചൈനയിലെത്തിയിരുന്നു.
ആണവ മിസൈൽ പരീക്ഷണത്തെ തുടർന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഉത്തര കൊറിയക്കെതിരെ പോർവിളി നടത്തിയപ്പോൾ ചൈന ഒപ്പം നിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.