മിസൈൽ പരീക്ഷണം പ്രഖ്യാപിച്ചത് മുതിർന്ന മാധ്യമപ്രവർത്തക
text_fieldsസോൾ: പുതിയ മിസൈൽ പരീക്ഷണത്തിെൻറ നിർണായക നിമിഷം പ്രഖ്യാപിക്കാൻ ഉത്തര െകാറിയ തെരഞ്ഞെടുത്തത് മുതിർന്ന മാധ്യമപ്രവർത്തകയെ. ജോലി നിർത്തിയ 70കാരിയായ റി ചുൻ ഹീയെ കൊറിയൻ മേധാവി കിങ് ജോങ് ഉൻ ഇതിനായി പ്രത്യേകം വിളിച്ചുവരുത്തുകയായിരുന്നു.
പിങ്കും കറുപ്പും വർണത്തിലുള്ള പരമ്പരാഗത വേഷമണിഞ്ഞ് എത്തിയ ചുൻ ഹീ ഉത്തര കൊറിയൻ ശാസ്ത്രജ്ഞർ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇത് കൊറിയൻ ഉപദ്വീപിൽ സമാധാനവും സുരക്ഷയും െകാണ്ടുവരുമെന്നും അവർ പറഞ്ഞു. കിങ് ജോങ് ഉന്നിെൻറ നേതൃത്വത്തിലായിരുന്നു പ്രഖ്യാപനം.
അത്യാഹ്ലാദത്തോടെ മുഷ്ടി ചുരുട്ടിക്കാണിക്കുയും അനുയായികൾക്കൊപ്പം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കിം ജോങ്ങിെൻറ ചിത്രവും കൊറിയ ഇതോടൊപ്പം സംപ്രേഷണം ചെയ്തു. പരീക്ഷണം നടത്താൻ കിങ് കൈകൊണ്ട് എഴുതിനൽകിയ അനുമതിയും കാണിക്കുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.