ക്രിസ്തുവല്ല, ഷീ ജിൻ പിങ്ങാണ് രക്ഷകനെന്ന് ചൈന
text_fieldsബീജിങ്: ക്രിസ്തുവല്ല, ചൈനീസ് പ്രസിഡൻറ് ഷീ ജിൻ പിങ്ങാണ് രക്ഷകനെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം. ആളുകളെ പട്ടിണിയിൽ നിന്ന് കരകയറ്റാൻ ഷീ ജിൻ പിങ്ങിന് മാത്രമേ സാധിക്കുകയുളളുവെന്നും ക്രിസ്തുവിന് സാധിക്കില്ല എന്നുമാണ് ചൈനീസ് സർക്കാർ പറയുന്നത്
യുഗാനിലാണ് ഇതുസംബന്ധിച്ച പ്രചാരണം പ്രധാനമായും നടക്കുന്നത്. സ്ഥലത്ത് വീടുകളിലെത്തി ക്രിസ്തുവിെൻറ ചിത്രങ്ങൾ മാറ്റി പകരം ഷീ ജിൻ പിങ്ങിെൻറ ചിത്രങ്ങൾ സ്ഥാപിക്കാനും ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
2020നകം രാജ്യത്ത് നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം. ഇതിെൻറ ഭാഗമായാണ് ഷീ ജിൻ പിങ്ങിന് അനുകൂലമായി ചൈനയിൽ വ്യാപക പ്രചാരണം നടക്കുന്നത്. പ്രചാരണത്തെ തുടർന്ന് അറുനൂറോളം വരുന്ന ഗ്രാമവാസികൾ മതവിശ്വാസത്തിൽ നിന്ന് മോചിതരായെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.