ആണവകരാർ സംരക്ഷണം പ്രധാന ലക്ഷ്യം -റൂഹാനി
text_fieldsതെഹ്റാൻ: യു.എസ് റദ്ദാക്കാൻ ശ്രമിക്കുന്ന ആണവകരാർ സംരക്ഷിക്കുകയാണ് സർക്കാറിെൻറ പ്രധാന അജണ്ടയെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ഉടമ്പടിക്കായി നിലകൊള്ളേണ്ടതും ശത്രുരാജ്യങ്ങളെ പരാജയപ്പെടുത്തേണ്ടതും വിദേശകാര്യമന്ത്രിയുടെ പ്രധാന ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ നിശ്ചയിക്കുന്നതു സംബന്ധിച്ച് നടക്കുന്ന വിശ്വാസവോെട്ടടുപ്പിന് മുന്നോടിയായി പാർലമെൻറ് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താൻ പുതിയ വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്നും റൂറാനി പറഞ്ഞു. ഇറാൻ മിസൈൽ പരീക്ഷണത്തിനുശേഷം യു.എസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ഇരു രാജ്യങ്ങളും വീണ്ടും പ്രശ്നങ്ങളിലേക്കു നീങ്ങുകയാണ്. യു.എസ് പുതിയ ഉപരോധങ്ങൾകൊണ്ടുവരുകയാണെങ്കിൽ ഇറാൻ ആണവകരാറിൽനിന്ന് പിന്മാറുമെന്ന് റൂഹാനി മുന്നറിയിപ്പുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.