Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ആണവനിരായുധീകരണം: ഉ​.കൊ​റി​യ വാ​ഗ്​​ദാ​നം പാ​ലി​ക്കു​മോ? 

text_fields
bookmark_border
ആണവനിരായുധീകരണം: ഉ​.കൊ​റി​യ വാ​ഗ്​​ദാ​നം പാ​ലി​ക്കു​മോ? 
cancel

പ്യോ​ങ്​​യാ​ങ്​: ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ത്ത​ര കൊ​റി​യ​ക്ക്​ പു​ത്ത​രി​യ​ല്ല; അ​ത്​ നി​ർ​ത്തി​വെ​ക്കാ​നു​ള്ള ക​രാ​റു​ക​ളും. ഇ​തേ ആ​വ​ശ്യ​ത്തി​നാ​യി നി​ര​വ​ധി ത​വ​ണ യു.​എ​സു​മാ​യി ക​രാ​റു​ണ്ടാ​ക്കി. എ​ന്നാ​ൽ, അ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന ഉ​ത്ത​ര കൊ​റി​യ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ എ​ത്ര​​കാ​ലം ആ​യു​സ്സു​ണ്ടാ​കു​മെ​ന്ന്​ പ്ര​വ​ചി​ക്കാ​നാ​വി​ല്ല.

1994ൽ ​അ​ന്ന​ത്തെ യു.എസ്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ബി​ൽ ക്ലി​ൻ​റ​ൻ ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ആ​ണ​വ ധാ​ര​ണ​യു​ണ്ടാ​ക്കി. മാ​സ​ങ്ങ​ൾ മാ​ത്ര​മേ ക​രാ​റി​ന്​ ആ​യു​സ്സു​ണ്ടാ​യി​രു​ന്നു​ള്ളൂ. ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റു​മെ​ന്ന്​ ഭീ​ഷ​ണി​മു​ഴ​ക്കി​യ ഉ​ത്ത​ര കൊ​റി​യ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ ശേ​ഖ​രം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തു. ധാ​ര​ണ​പ്ര​കാ​രം ര​ണ്ട്​ ആ​ണ​വ നി​ല​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര കൊ​റി​യ ഉ​റ​പ്പു​ന​ൽ​കി​യ​ത്. അ​തി​നു പ​ക​ര​മാ​യി യു.​എ​സ്​ ര​ണ്ട്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്​​തു.

ബോം​ബ്​ നി​ർ​മി​ക്കാ​ന​ല്ല, രാ​ജ്യ​ത്തി​നാ​വ​ശ്യ​മാ​യ ​വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി. കൂ​ടാ​തെ വ​ർ​ഷം​തോ​റും അ​ഞ്ചു​ല​ക്ഷം ട​ൺ എ​ണ്ണ ന​ൽ​കാ​നും ക​രാ​റാ​യി. പി​ന്നീ​ട്​ ആ​വ​ശ്യ​ത്തി​നു പോ​ലും യു.​എ​സ്​ എ​ണ്ണ ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഉ​ത്ത​ര കൊ​റി​യ രം​ഗ​ത്തു​വ​ന്നു. വാ​ഗ്​​ദാ​നം ചെ​യ്​​ത റി​യാ​ക്​​ട​റു​ക​ളി​ലൊ​ന്നി​​​െൻറ പോ​ലും നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ലെ​ന്നും ആ​രോ​പി​ച്ചു. 1998ൽ ​ഉ​ത്ത​ര കൊ​റി​യ ജ​പ്പാ​നു നേ​രെ ര​ണ്ട്​ റോ​ക്ക​റ്റു​ക​ൾ തൊ​ടു​ത്ത​തോ​ടെ കാ​ര്യ​ങ്ങ​ൾ മാ​റി. ഉ​ത്ത​ര കൊ​റി​യ നി​ഗൂ​ഢ​മാ​യി യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന്​ യു.​എ​സ്​ ക​ണ്ടെ​ത്തി​യ​തോ​ടെ ക​രാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഉ​ത്ത​ര​ െകാ​റി​യ​ക്ക്​ എ​ണ്ണ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി. അ​തോ​ടെ ഉ​ത്ത​ര കൊ​റി​യ ആ​ണ​വ റി​യാ​ക്​​ട​റു​ക​ളു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്​​തു. 

യു.​എ​സി​​​െൻറ ക​ടു​ത്ത ന​ട​പ​ടി​ക്ക്​ ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന​ത്​ ത​ട​യു​ന്ന ക​രാ​റി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​മെ​ന്നും ആ​ണ​വ സാ​മ​ഗ്രി​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ഉ​ത്ത​ര കൊ​റി​യ ഭീ​ഷ​ണി മു​ഴ​ക്കി. അ​തോ​ടെ പ​രി​ഭ്രാ​ന്തി​യി​ലാ​യ യു.​എ​സും ദ​ക്ഷി​ണ കൊ​റി​യ​യും ജ​പ്പാ​നും വീ​ണ്ടും അ​നു​ര​ഞ്​​ജ​ന​ത്തി​​​െൻറ പാ​ത​യി​ലെ​ത്തി. ചൈ​ന​യും റ​ഷ്യ​യും ഉ​ത്ത​ര കൊ​റി​യ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. മാ​സ​ങ്ങ​ൾ നീ​ണ്ട അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2005 സെ​പ്റ്റം​ബ​റി​ൽ സു​ര​ക്ഷ, സാ​മ്പ​ത്തി​കം, ഉൗ​ർ​ജം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്രം ആ​ണ​വ​പ​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. ഉ​ത്ത​ര കൊ​റി​യ​യു​മാ​യി അ​ന​ധി​കൃ​ത ബ​ന്ധം പു​ല​ർ​ത്തു​ന്ന മ​കാ​വു ബാ​ങ്കു​മാ​യു​ള്ള ബ​ന്ധം റ​ദ്ദാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ ബാ​​ങ്കു​ക​ളോ​ട്​ യു.​എ​സ്​ ട്ര​ഷ​റി ഡി​പ്പാ​ർ​ട്​​മ​​െൻറ്​ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ക​രാ​റി​ൽ വീ​ണ്ടും ഉ​ല​ച്ചി​ൽ ത​ട്ടി. 

2007ൽ ​ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ സ​മ്മ​തി​ച്ചു. ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​ൻ സ​മ്മ​തി​ക്കുന്നതിനു പ​ക​രം ഉ​ത്ത​ര കൊ​റി​യ​ക്ക്​ 40 കോ​ടി ഡോ​ള​റി​​​െൻറ സ​ഹാ​യ പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ചു. യു.​എ​സും നാ​ലു രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി​രു​ന്നു ച​ർ​ച്ച ന​ട​ത്തി​യ​ത്. 2008ൽ ​യോ​ങ്​​ബ്യോ​നി​െ​ല ആ​ണ​വ​നി​ല​യം ന​ശി​പ്പി​ച്ചെ​ന്നു പ്ര​ഖ്യാ​പി​ച്ച ഉ​ത്ത​ര​െ​കാ​റി​യ അ​തേ​വ​ർ​ഷം​ത​ന്നെ പ്ലൂ​േ​ട്ടാ​ണി​യം ഉ​ൽ​പാ​ദ​നം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ചു. വാ​ഷി​ങ്​​ട​ൺ ഉ​ത്ത​ര കൊ​റി​യ​യെ തീ​വ്ര​വാ​ദം സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ നീ​ക്കി​യി​ല്ലെ​ന്നു ചൂണ്ടിക്കാട്ടിയായിരു​ന്നു അ​ത്.

തൊ​ട്ട​ടു​ത്ത മാ​സം​ത​ന്നെ ബു​ഷ്​ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര കൊ​റി​യ​യെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ നീ​ക്കി. ഉ​ത്ത​ര കൊ​റി​യ ആ​ണ​വ പ​ദ്ധ​തി​ക​ൾ മ​ര​വി​പ്പി​ക്കു​മെ​ന്ന്​ അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ഉ​ത്ത​ര കൊ​റി​യ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്നു​​ണ്ടോ എ​ന്ന​റി​യാ​ൻ ബു​ഷ്​ ഭ​ര​ണ​കൂ​ടം പ​രി​ശോ​ധ​ന​ക്ക്​ മു​തി​ർ​ന്ന​തോ​ടെ ആ ​ക​രാ​റും ത​ക​ർ​ന്നു. അ​തോ​ടെ എ​ല്ലാ ച​ർ​ച്ച​യും അ​വ​സാ​നി​ച്ചു. ബ​റാ​ക്​ ഒ​ബാ​മ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത 2009 മേ​യി​ലാ​ണ്​ ഉ​ത്ത​ര കൊ​റി​യ​യു​ടെ ര​ണ്ടാം ആ​ണ​വ പ​രീ​ക്ഷ​ണം ന​ട​ന്ന​ത്.

2011ൽ ​പി​താ​വി​​​െൻറ മ​ര​ണ​ശേ​ഷം ഉ​ത്ത​ര കൊ​റി​യ​യു​ടെ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത കിം ​ജോ​ങ്​ ഉ​ൻ യു.​എ​സു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക്​ പ​ച്ച​ക്കൊ​ടി കാ​ട്ടി. 2012ൽ ​ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ൽ വി​ക്ഷേ​പ​ണ​വും യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണ​വും നി​ർ​ത്തി​വെ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ഉ​ത്ത​ര കൊ​റി​യ​ക്ക്​ യു.​എ​സ്​ സാ​മ്പ​ത്തി​ക -ഭ​ക്ഷ്യ സ​ഹാ​യ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഒ​പ്പം അ​വ​രു​ടെ ആ​ണ​വ​പ്ര​വൃ​ത്തി​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി അ​ന്താ​രാ​ഷ്​​ട്ര നി​രീ​ക്ഷ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ആ ​വ​ർ​ഷം ഏ​പ്രി​ലി​ൽ​ത​ന്നെ ക​രാ​ർ റ​ദ്ദാ​യി. ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തി​നാ​യി ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​താ​യി ഉ​ത്ത​ര കൊ​റി​യ അ​വ​കാ​ശ​പ്പെ​ട്ട​തോ​ടെ​യാ​യി​രു​ന്നു അ​ത്. പ​രീ​ക്ഷ​ണം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ങ്കി​ലും ലോ​കം ഒ​ന്ന​ട​ങ്കം ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ തി​രി​ഞ്ഞു. ഡി​സം​ബ​റി​ൽ വി​ജ​യ​ക​ര​മാ​യി ഉ​പ​ഗ്ര​ഹം റോ​ക്ക​റ്റ്​ വ​ഴി ബ​ഹി​രാ​കാ​​ശ​ത്തേ​ക്ക​യ​ച്ച​താ​യി അ​വ​ർ അ​റി​യി​ച്ചു. 

2017ൽ ​തു​ട​ര​ത്തു​ട​രെ ആ​ണ​വ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തോ​ടെ യു.​എ​സും ഉ​ത്ത​ര കൊ​റി​യ​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി. യു.​എ​സും യു.​എ​ന്നും ഉ​പ​രോ​ധ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടും ഉ​ത്ത​ര കൊ​റി​യ മു​ട്ടു​മ​ട​ക്കി​യി​ല്ല. ഒ​ടു​വി​ൽ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ മു​ന്നി​ൽ ഉ​ത്ത​ര കൊ​റി​യ പ​ത്തി​മ​ട​ക്കി​യെ​ന്ന്​ സം​സാ​ര​മു​ണ്ടെ​ങ്കി​ലും ഇൗ ​ക​രാ​റി​നും എ​ത്ര​നാ​ൾ ആ​യു​സ്സു​ണ്ടാ​കും എ​ന്ന​ത് ​ക​ണ്ട​റി​യേ​ണ്ടി​വ​രും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreakim jong unworld newsmalayalam newsdenuclearizationDonald Trump
News Summary - nuclear weapon north korea-world news
Next Story