അഫ്ഗാനിലെ യു.എസ് ആക്രമണം; മരണം 94 ആയി
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ യു.എസ് ബോംബാക്രമണത്തിൽ 94 ഐ.എസ് ഭീകരർ കൊല്ലപ്പെട്ടതായി അധികൃതർ. കിഴക്കൻ അഫ്ഗാനിസ്താനിലെ ഐ.എസ് ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിലാണ് സംഭവം. അഫ്ഗാൻ അചിൻ ജില്ല ഗവർണർ ഇസ്മാഇൗൽ ഷിൻവാരിയും നങ്കർഹർ പ്രവിശ്യ വക്താവുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആക്രമണത്തിൽ സൈനികർക്കോ സിവിലിൻമാർക്കോ അപകടം സംഭവിച്ചിട്ടില്ലെന്നും ഷിൻവാരി കൂട്ടിച്ചേർത്തു.
നേരത്തേ, 36 ഭീകരർ കൊല്ലപ്പെെട്ടന്നായിരുന്നു ഒൗദ്യോഗിക വൃത്തങ്ങൾ നൽകിയിരുന്ന വിവരം. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നങ്കർഹർ പ്രവിശ്യയിലെ ആഷിൻ ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യു.എസ് ഏറ്റവും വലിയ ആണവേതര ബോംബ് വർഷിച്ചത്. െഎ.എസിെൻറ പ്രധാന കേന്ദ്രങ്ങളിലൊന്നായിട്ടാണ് ഇൗ മേഖല അറിയപ്പെടുന്നത്. വൈകീട്ട് ഏഴോടെയാണ് എം.സി-130 എയർക്രാഫ്റ്റിൽ ജി.ബി.യു 43 എന്ന ബോംബ് വർഷിച്ചത്.
ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ഈ ബോംബ് ഇറാഖ് യുദ്ധവേളയിൽ 2003ലാണ് അഫ്ഗാൻ മേഖലയിൽ എത്തിച്ചത്. എന്നാൽ, യുദ്ധത്തിൽ ഇത് ഉപയോഗിച്ചില്ല. എന്നാൽ, എവിടെയാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്നു വെളിപ്പെടുത്തിയിരുന്നില്ല. മാസ്സീവ് ഒാർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബ് എന്ന് പൊതുവേ അറിയപ്പെടുന്ന ഇവക്ക് ഏകദേശം പതിനൊന്ന് ടൺ സ്ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുണ്ട്. പത്തു മീറ്ററിലേറെ നീളം വരുന്ന ബോംബ് ആറടിയോളം ഭൂമിക്കടിയിലേക്കു തുരന്നിറങ്ങി സ്ഫോടനം നടത്തുന്നതാണ്. ഇതു ഭൂകമ്പസമാനമായ ആഘാതം സൃഷ്ടിക്കും. വിദൂരനിയന്ത്രിതമായ ഈ ബോംബ് വീഴുന്ന സ്ഥലത്തുനിന്ന് ചുറ്റുപാടും വൃത്താകൃതിയിൽ ഒന്നര കിലോമീറ്ററോളം നാശം വിതക്കും. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിരോഷിമയിൽ പ്രയോഗിച്ചത് 15 ടൺ ബോംബായിരുന്നു.
പാക് അതിർത്തിക്കു സമീപത്തെ നങ്കർഹർ െഎ.എസ് ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും െഎ.എസിെൻറ നീക്കങ്ങളെ തുടക്കത്തിൽതന്നെ ചെറുക്കുക എന്നതായിരുന്നു ഇത്തരമൊരു ഒാപറേഷനിലൂടെ ലക്ഷ്യമിട്ടതെന്നും അഫ്ഗാനിലെ യു.എസ് സൈന്യത്തിന് നേതൃത്വം നൽകുന്ന ജനറൽ ജോൺ നിക്കൽസൺ പറഞ്ഞിരുന്നു. യു.എസ് നടപടിയെ അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനിയും പിന്തുണച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.