ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കണമെന്ന യു.എസ് ആവശ്യം ചൈന തള്ളി
text_fieldsബെയ്ജിങ്: ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി കുറക്കണമെന്ന യു.എസിെൻറ ആവശ്യം തള്ളി ചൈന. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകളിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ, ഇറാനിൽനിന്ന് ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് വർധിപ്പിക്കില്ലെന്ന് ചൈന ഉറപ്പുനൽകിയിട്ടുണ്ട്. ഇറാനുമായി 2015ൽ ഒപ്പുവെച്ച ബഹുരാഷ്ട്ര ആണവ കരാറിൽനിന്ന് ഇൗ വർഷം മേയിൽ യു.എസ് പിന്മാറിയിരുന്നു. കരാർ അമേരിക്കയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും സാമ്പത്തികമായി നഷ്ടമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഇതിെൻറ തുടർച്ചയായി വീണ്ടും ഇറാനുേമൽ ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് യു.എസ്. ഇൗ സാഹചര്യത്തിലാണ് ചൈനയോട് വ്യാപാരം കുറക്കാൻ ആവശ്യപ്പെട്ടത്. നേരത്തേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോടും സമാനമായ ആവശ്യം യു.എസ് മുന്നോട്ടുവെച്ചിരുന്നു.
വീണ്ടും ഉപരോധം ഏർപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ ഗതാഗതം തടയുന്നതടക്കമുള്ള തിരിച്ചടികളുണ്ടാകുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.