ബൈബിളിൽ പരാമർശിച്ച പൗരാണിക നഗരം ഇസ്രായേലിൽ കണ്ടെത്തി
text_fieldsജറൂസലം: ബൈബിളിൽ പരാമർശിക്കുന്ന മൂവായിരം വർഷം പഴക്കമുള്ള നഗരത്തിെൻറ അവശിഷ്ടങ്ങൾ ഇസ്രായേലിൽ കണ്ടെത്തിയതായി ഗവേഷകർ. ഇസ്രായേൽ രാജാവായിരുന്ന സൗളിൽനിന്ന്അഭയം തേടി ദാവീദ് രാജാവ് എത്തിയ ഫിലിസ്തീൻ നഗരം നിലനിന്ന സ്ഥലമാണ് കണ്ടെത്തിയത്. ഹെബ്രോണിലെ രാജാവായി ദാവീദ് മാറുന്നതിനു മുമ്പ് ഫിലിസ്തീൻ രാജാവിന് കീഴിൽ കഴിഞ്ഞ സിക്ലഗ് നഗരമാണിതെന്ന് ഗവേഷകർ പറയുന്നു.
ഫിലിസ്തീൻ പട്ടണമായിരിക്കാൻ സാധ്യതയുള്ള 12 സ്ഥലങ്ങളെ കുറിച്ച് ഇസ്രായേലിലെ ചരിത്ര ഗവേഷകർക്കിടയിൽ നേരത്തേ തർക്കമുണ്ടായിരുന്നു. ഈ പ്രദേശങ്ങളെ ശാസ്ത്രീയമായി ബന്ധിപ്പിക്കുന്ന തെളിവില്ലാത്തതാണ് തർക്കത്തിന് കാരണമെന്ന് ഇസ്രായേൽ പുരാവസ്തു വകുപ്പ് പറഞ്ഞു.
ഹീബ്രു വാഴ്സിറ്റി, ആസ്ട്രേലിയയിലെ മക്വയറി വാഴ്സിറ്റി എന്നിവരുമായി ചേർന്ന് തങ്ങൾ നടത്തിയ പുതിയ ഗവേഷണത്തിലാണ് ഗ്രാമീണ മേഖലയിൽ ഫിലിസ്തീൻ പട്ടണം കണ്ടെത്തിയതെന്ന് ഇസ്രായേൽ പുരാവസ്തു വകുപ്പ് അറിയിച്ചു. ഫിലിസ്തീൻ നാഗരികതയുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെനിന്ന് ഖനനം ചെയ്തെടുത്തതായും പുരാവസ്തു വകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.