ഫലസ്തീനിൽ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സ: ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിക്കെതിരെ ഫലസ്തീനിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാർക്കുനേരെ ഇസ്രായേൽ അധിനിവേശസൈന്യം കഴിഞ്ഞദിവസം നടത്തിയ വെടിവെപ്പിൽ പരിക്കേറ്റയാൾ ശനിയാഴ്ച മരിച്ചു.
യു.എസ് പ്രഖ്യാപനത്തിന് എതിരെ കഴിഞ്ഞദിവസം ഫലസ്തീനിൽ ‘രോഷത്തിെൻറ ദിനം’ ആചരിച്ചിരുന്നു. ഹമാസ് ഉൾപ്പെടെ എല്ലാ പ്രബലകക്ഷികളും പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരുന്നു. പ്രതിഷേധക്കാർക്കുനേരെയുണ്ടായ അധിനിവേശസേനയുടെ നടപടിയിൽ 50ലധികം പേർക്ക് പരിക്കേറ്റു.
ഗസ്സയിലെ അൽ ബുറൈജ് അഭയാർഥിക്യാമ്പിൽ കഴിയുന്ന ജമാൽ മുസ്ലിഹ് എന്ന 20കാരനാണ് ശനിയാഴ്ച മരിച്ചത്. ഡിസംബർ ആറിനുണ്ടായ ട്രംപിെൻറ പ്രഖ്യാപനത്തിനുശേഷം ഫലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 15 ആയി. 3000ത്തോളം പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി പറഞ്ഞു.തിരിച്ചടിയായി ഇസ്രായേൽ മേഖലയിലേക്ക് ഫലസ്തീൻ പോരാളികൾ മൂന്നു റോക്കറ്റുകൾ എയ്തു. സംഭവത്തിൽ ചെറിയ നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമില്ല. ഗസ്സയിലെ രണ്ടു ഹമാസ് കേന്ദ്രങ്ങൾക്കുനേരെ ഇസ്രായേൽ ആക്രമണമുണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.