കോവിഡിെൻറ രണ്ടാം വരവിൽ ആശങ്ക; ബെയ്ജിങ്ങിൽ 1200ലേറെ വിമാനങ്ങൾ റദ്ദാക്കി
text_fieldsബെയ്ജിങ്: കോവിഡ് കേസുകൾ വീണ്ടും റിേപ്പാർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്. ബുധനാഴ്ച രാവിലെയോടെ 1225 വിമാനങ്ങൾ റദ്ദാക്കി. ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാന സർവീസുകളുടെ 70 ശതമാനത്തോളം വരും ഇത്. കോവിഡിെൻറ രണ്ടാം തരംഗമാണിതെന്നാണ് കരുതുന്നത്.
രോഗബാധ കുറഞ്ഞതിനെ തുടർന്ന് തുറന്നു പ്രവർത്തിച്ച സ്കൂളുകളെല്ലാം അടച്ചു. ക്ലാസുകൾ ഓൺലൈൻ മുഖേനയാക്കി. പഴം-പച്ചക്കറി മൊത്തക്കച്ചവട മാർക്കറ്റുമായി ബന്ധപ്പെട്ടാണ് നഗരത്തിൽ കോവിഡ് വ്യാപിച്ചതെന്നാണ് കരുതുന്നത്. മെയ് 30 മുതൽ രണ്ട് ലക്ഷത്തിലേറെ ആളുകൾ ഇൗ മാർക്കറ്റിൽ എത്തിയതായാണ് അധികൃതർ പറയുന്നത്. ഇവിടുത്തെ 8000ത്തോളം വരുന്ന ജോലിക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും ക്വാറൻറീനിലാക്കുകയും ചെയ്തു.
ബുധനാഴ്ച 31 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുെതന്ന് അധികൃതർ നിർദേശം നൽകി. േകാവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടതായി കരുതുന്ന ആയിരക്കണക്കിനാളുകളെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഏകദേശം 30 സ്ഥലങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ബെയ്ജിങ്ങിൽ നിന്നുള്ള യാത്രക്കാർ പ്രവേശിക്കുന്നതിന് ചൈനയിലെ പല പ്രവിശ്യകളും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബെയ്ജിങ്ങിൽ കോവിഡ് മഹാമാരിയുടെ സാഹചര്യം അതീവ ഗുരുതരമാണെന്ന് നഗര വക്താവ് ഷു ഹെജിയാൻ അറിയിച്ചു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ബെയ്ജിങ് നഗരത്തിലെ 11 മാർക്കറ്റുകൾ അടക്കുകയും ആയിരക്കണക്കിന് ഭക്ഷ്യ, പാനീയ വ്യാപാരങ്ങൾ അണുവിമുക്തമാക്കുകയും ചെയ്തു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ലക്ഷണങ്ങളില്ലാത്ത ആറ് പേരും ലക്ഷണങ്ങളുള്ള രണ്ട് പേരും ഉൾപ്പെടെ കഴിഞ്ഞ ആറ് ദിവസംകൊണ്ട് 137 പേർക്കാണ് നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.