ദക്ഷിണ കൊറിയയേയും ഭീതിയിലാഴ്ത്തി കൊറോണ; 2000ത്തോളം കേസുകൾ
text_fieldsസിയോൾ: ചൈനക്ക് പിന്നാലെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് (കോവിഡ്-19) കേസുകൾ റിപ്പോർട്ട് ചെയ്ത് ദക്ഷിണ കൊറിയ. 2022 പേർക്കാ ണ് ദക്ഷിണ കൊറിയയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. 13 പേരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മാത്രം 256 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവയിൽ 90 ശതമാനത്തോളം കേസുകളും ദക്ഷിണ കൊറിയയിലെ വൈറസ് പ്രഭവ കേന്ദ്രമായ ഡെയ്ഗു നഗരത്തിലാണ്.
വരും ദിവസങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം 3000 ആയി ഉയരാൻ സാധ്യതയുണ്ടെന്നും വരുന്ന ആഴ്ച നിർണായകമാണെന്നും ഡെയ്ഗു മേയർ ക്വാൻ യങ്ജിൻ പറഞ്ഞു.
അതിനിടെ, നൈജീരിയയിൽ ആദ്യത്തെ കൊറോണ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. നൈജീരിയയിൽ ജോലി ചെയ്യുന്ന ഇറ്റാലിക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയിലെ മിലാനിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാൾ.
ആഫ്രിക്കൻ വൻകരയിൽ നൈജീരിയയെ കൂടാതെ ഈജിപ്തിലും അൾജീരിയയിലും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.