ഭൂമിക്ക് ആശ്വസിക്കാം; ഓസോൺ പാളിയിലെ ഭീമൻ മുറിവുണങ്ങി
text_fieldsവാഷിങ്ടൺ: അസാധാരണമായ സാഹചര്യങ്ങളാൽ ഓസോൺ പാളിയിലുണ്ടായ വലിയ ദ്വാരം അടഞ്ഞു. ഉ ത്തരധ്രുവത്തിന് മുകളിലുള്ള ദ്വാരമാണ് അടഞ്ഞത്. ഈ വർഷം മാർച്ചിലാണ് ഭൂമിക്ക് കവ ചം തീർക്കുന്ന ഓസോണിൽ വലിയ വിള്ളലുണ്ടായത് ശാസ്ത്രലോകം ശ്രദ്ധിച്ചത്. ഇത് അടഞ്ഞതായാണ് പുതിയ കണ്ടെത്തൽ. യൂറോപ്യൻ കാലാവസ്ഥ പ്രവചന കേന്ദ്രത്തിെൻറ ‘കോപർനിക്കസ് ൈക്ലമറ്റ് ചെയ്ഞ്ച് സർവിസും’ ‘കോപർനിക്കസ് അറ്റ്മോസ്ഫിയർ മോണിറ്ററിങ് സർവിസും’ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സൂര്യപ്രകാശത്തിലെ അപകടകാരികളായ അൾട്രവയലറ്റ് രശ്മികളെ ഭൂമിയിലെത്താതെ തടയുന്നത് ഓസോൺ പാളിയാണ്. വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണം മൂലം ഭൂമിക്ക് ചുറ്റുമുള്ള ഓസോൺ പാളി നേർത്തുവരുന്നതായി 1970കളിൽതന്നെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത് ജീവന് ഭീഷണിയാണെന്നും അേന്ന വിലയിരുത്തപ്പെടുകയുണ്ടായി. അൾട്ര വയലറ്റ് രശ്മികൾ നേരിട്ടെത്തുന്നത് കാൻസറിനും മറ്റും കാരണമാകും.
ഉത്തരധ്രുവത്തിന് മുകളിലെ ഓസോണിൽ വലിയ ദ്വാരമുണ്ടാകുന്നത് താഴ്ന്ന താപനില മൂലമാണെന്നായിരുന്നു അനുമാനം. ഈ ദ്വാരം ദക്ഷിണ ഭാഗത്തേക്ക് നീങ്ങിയാൽ വലിയ ഭീഷണിയാകുമായിരുന്നു. എന്നാൽ, ഒരു ദശലക്ഷം സ്ക്വയർ കിലോമീറ്റർ വീതിയിലുള്ള ദ്വാരം അടഞ്ഞ ശുഭവാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. ഇതിന് കോവിഡ് മൂലമുള്ള ലോക്ഡൗണിൽ മലിനീകരണം കുറഞ്ഞതുമായി ബന്ധമില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ധ്രുവപ്രദേശങ്ങളിലെ ചുഴലിക്കാറ്റിെൻറ ശക്തികുറഞ്ഞത് ഓസോണിലെ ഭീമൻമുറിവുണക്കാൻ സഹായകമായെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.