തുല്യ ജോലിക്ക് തുല്യവേതനമില്ല; ബി.ബി.സി എഡിറ്റർ സ്ഥാനമൊഴിഞ്ഞു
text_fieldsബീജിങ്ങ്: തുല്യ ജോലിക്ക് തുല്യവേതനം ലഭിക്കുന്നിെല്ലന്ന് ആരോപിച്ച് ബി.ബി.സിയുടെ ൈചെന എഡിറ്റർ കാരി ഗ്രേസി സ്ഥാനമൊഴിഞ്ഞു. തെൻറ അതേ പദവിയുള്ള പുരുഷ സഹപ്രവർത്തകർക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് സ്ഥാനമൊഴിഞ്ഞത്. ഗ്രേസി എഴുതിയ തുറന്ന കത്തിലാണ് ആരോപണം.
ഉയർന്ന സ്ഥാനത്തിരിക്കുന്ന പുരുഷ ജീവനക്കാർക്ക് അതേ സ്ഥാനം വഹിക്കുന്ന സ്ത്രീകളേക്കാൾ അഞ്ചു മടങ്ങ് കൂടുതൽ തുകയാണ് ബി.ബി.സി ശമ്പളമായി നൽകുന്നത്. സർക്കാറിെൻറ നിർദേശ പ്രകാരം ഫണ്ട് ചിലവഴിക്കുന്നതിെൻറ കണക്കുകൾ ഇൗയടുത്ത് ബി.ബി.സി വെളിെപ്പടുത്തിയിരുന്നു.
ബി.ബി.സിയുെട നാല് അന്താരാഷ്ട്ര എഡിറ്റർമാരിൽ രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണുള്ളത്. അതിലൊരാളാണ് കാരി ഗ്രേസി. വർഷാവസാനം ഫണ്ട് വിവരക്കണക്കുകൾ ബി.ബി.സി െവളിപ്പെടുത്തിയപ്പോൾ പുരുഷസഹപ്രവർത്തകർക്ക് സ്ത്രീകളേക്കൾ 50 ശതമാനത്തിലേെറ ശമ്പളം കൂടുതലാണെന്ന് ഗ്രേസി വെളിപ്പെടുത്തിയിരുന്നു.
3-0 വർഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള തെൻറ വിശ്വാസം പ്രതിസന്ധിയിലായെന്നും സ്ഥാപനത്തിൽ തുല്യതയില്ലെന്നും ഗ്രേസി ആരോപിച്ചു. സുതാര്യമായ ശമ്പള വിരണ ഘടന ആവശ്യമാണെന്നും അവർ ബ്ലോഗിെലഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
തനിക്ക് ശമ്പള വർധന വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുപോലും പുരുഷ സഹപ്രവർത്തകരുടെ ശമ്പള സ്കെയിലിലും താഴെയാണ്. അതിനാൽ താൻ ഇൗ പദവി ഒഴിയുകയാണെന്നും ഗ്രേസി വ്യക്തമാക്കുന്നു. ബി.ബി.സി ന്യൂസ് റൂമിലെ പഴയ േജാലിയിൽ തിരികെ പ്രവേശിക്കുകയാണെന്നും ഗ്രേസി അറിയിച്ചു. ഇൗ പ്രശ്നം ബി.ബി.സി അംഗീകരിക്കണം. ഖേദപ്രകടിപ്പിച്ച് ശമ്പള വ്യവസ്ഥ സുതാര്യമാക്കണെമന്നും ഗ്രേസി ബ്ലോഗിൽ ആവശ്യെപ്പട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.