ഇന്ത്യയുടെ ഏത് നീക്കവും നേരിടാൻ പാക് സൈന്യം സന്നദ്ധം -ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് നീക്കവും പ്രതിരോധിക്കാൻ പാക് സൈന്യം തയാറാണെന്ന് പ്രധാ നമന്ത്രി ഇംറാൻ ഖാൻ. കശ്മീർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച 'കശ്മീരിനായി ഒരു മണിക്കൂർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇംറാൻ ഖാൻ.
കശ്മീർ ഐക്യദാർഢ്യ പരിപാടി പാകിസ്താനിൽ രാജ്യമൊട്ടാകെ സംഘടിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവരെ ഇംറാൻ ഖാൻ അഭിസംബോധന ചെയ്തു.
കശ്മീരിൽ കബളിപ്പിക്കുന്ന തരത്തിലുള്ള സൈനിക നടപടികൾക്ക് ഇന്ത്യ മുതിർന്നാൽ പാകിസ്താൻ തക്കതായ മറുപടി നൽകും. യഥാർഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ ഇന്ത്യ സൈനിക നടപടിക്ക് ശ്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഏത് സാഹചര്യവും നേരിടാൻ പാക് സൈന്യം പൂർണ സജ്ജമാണ് -ഇംറാൻ ഖാൻ പറഞ്ഞു.
കശ്മീരിലെ ജനങ്ങൾ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. 80 ലക്ഷത്തോളം കശ്മീരികൾ കഴിഞ്ഞ നാലാഴ്ചയായി നിരോധനാജ്ഞക്കുള്ളിൽ പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. അവസാന ശ്വാസം വരെ കശ്മീരികൾക്കൊപ്പം നിലകൊള്ളുമെന്നും ഇംറാൻ ഖാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.