ഉഭയകക്ഷിബന്ധം രൂക്ഷമാക്കിയത് ഇന്ത്യയുടെ നയം –ശാഹിദ് അബ്ബാസി
text_fieldsഇസ്ലാമാബാദ്: ഉഭയകക്ഷിബന്ധം കൂടുതൽ പ്രതിസന്ധിയിലാക്കിയതിെൻറ ഉത്തരവാദിത്തം ഇന്ത്യയുടെ മേൽ പഴിചാരി പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസി. പാകിസ്താെൻറ 70ാം സ്വാതന്ത്ര്യദിനാഘോഷത്തിെൻറ വേളയിലാണ് ശാഹിദിെൻറ പരാമർശം.
എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം കെട്ടിപ്പടുക്കാൻ പാകിസ്താൻ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കാൻ പാകിസ്താൻ പല തവണ മുൻകൈ എടുത്തതാണ്. എന്നാൽ, ഇന്ത്യയുടെ വിശാലമായ അതിർത്തിവാദമാണ് ഏറ്റവും വലിയ തടസ്സം. കശ്മീർ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അന്താരാഷ്ട്രസമൂഹം നടപടിസ്വീകരിക്കണമെന്നും ശാഹിദ് ആവശ്യപ്പെട്ടു. രാജ്യത്തിെൻറ ഉന്നതിക്കായി എല്ലാവരും െഎക്യത്തോടെ നിലകൊള്ളണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രസിഡൻറ് മംനൂൻ ഹുസൈൻ ആഹ്വാനം ചെയ്തു. ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.