അഫ്ഗാൻ അതിർത്തിയിെല പാക് വേലി നിർമാണം അടുത്തവർഷം പൂർത്തിയാവും
text_fieldsഇസ്ലാമാബാദ്: അഫ്ഗാനിസ്താൻ അതിർത്തിയിലെ പാകിസ്താെൻറ വേലി നിർമാണം അതിവേ ഗത്തിൽ പുരോഗമിക്കുന്നു. 7000 കോടി രൂപ ചെലവിലാണ് 2600 കി.മീ. നീളത്തിൽ വേലികെട്ടുന്നത്. ഇ തിൽ 900 കി.മീ. ഭാഗത്ത് നിർമാണം കഴിഞ്ഞതായും ബാക്കി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്ക ുകയാണെന്നും അടുത്ത വർഷത്തോടെ പൂർത്തിയാവുമെന്നും സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദികളുടെ വരവ് തടയുന്നതിനാണ് വേലി കെട്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ ആഭ്യന്തര സ്ഥിതിവിശേഷം വഷളാവുേമ്പാഴെല്ലാം ഭീകരവാദികൾ പാകിസ്താനിലേക്ക് നുഴഞ്ഞുകയറുക പതിവാണെന്നും അത് രാജ്യത്തിെൻറ സുരക്ഷിതത്വത്തെ ബാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് സൈന്യം അഫ്ഗാനിൽനിന്ന് പൂർണമായി പിന്മാറുന്നതോടെ അവിടത്തെ അവസ്ഥ മോശമാവാനും അതുവഴി പാകിസ്താനിലേക്കുള്ള നുഴഞ്ഞുകയറ്റം വർധിക്കാനും ഇടയുള്ളതുകൂടി കണക്കിലെടുത്താണ് വേലി നിർമാണം വേഗത്തിലാക്കുന്നതെന്നും ആസിഫ് ഗഫൂർ പറഞ്ഞു. 2600 കി.മീ. അതിർത്തി വേലിയിൽ 1,200 കി.മീ. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലും 1400 കി.മീ. ബലൂചിസ്താൻ പ്രവിശ്യയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.