Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഹാഫിസ്​ സഈദിനെതിരായ...

ഹാഫിസ്​ സഈദിനെതിരായ വിധി പറയുന്നത്​ നീട്ടി

text_fields
bookmark_border
ഹാഫിസ്​ സഈദിനെതിരായ വിധി പറയുന്നത്​ നീട്ടി
cancel

ലാഹോർ: മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തുദ്ദഅ്​വ തലവനുമായ ഹാഫിസ്​ സഈദ്​ പ്രതിയായ രണ്ട്​ ഭീകരാക്രമണക്കേ സുകളിൽ വിധി പറയുന്നത്​ നീട്ടി. ഭീകര പ്രവർത്തനത്തിന്​ പണം നൽകിയെന്ന കേസുകളാണ്​ സഈദി​​െൻറ അഭ്യർഥന പരിഗണിച്ച്​ മാറ്റിയത്​. ശനിയാഴ്​ച വിധി പറ​യാനിരുന്ന കേസുകളാണ്​ ലാഹോർ ഭീകര വിരുദ്ധ കോടതി ജഡ്​ജി അർശദ്​ ഹുസൈൻ ഭുട്ട ചൊവ്വാഴ്​ചത്തേക്ക്​ മാറ്റിയത്​.

ഭീകരാക്രമണത്തിന്​ പണം നൽകിയതുമായി ബന്ധപ്പെട്ട്​ സഈദിനെതിരായ എല്ലാകേസുകളും ചേർത്ത്​ ഒന്നിച്ച്​ വിചാരണ നടത്തി വിധി പറയണമെന്ന അപേക്ഷയാണ്​ കോടതി പരിഗണിച്ചത്​. അപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. അപേക്ഷയിലുള്ള വാദിഭാഗത്തി​​െൻറയും പ്രതിഭാഗത്തി​​െൻറയും നിലപാട്​ അറിയുന്നതിനാണ്​ ചൊവ്വാഴ്​ചയിലേക്ക്​ കേസ്​ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai attackhafiz saeedworld newspak court
News Summary - Pak court defers verdict against Mumbai attack mastermind Hafiz Saeed - World news
Next Story