ഇന്ത്യയെ പ്രതിരോധിക്കാൻ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യൻ ആക്രമണം പ്രതിരോധിക്കാൻ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചിട്ടുെണ്ടന്ന് പാകിസ്താൻ പ്രധാനമന്ത്രി ശാഹിദ് അബ്ബാസി. പാകിസ്താെൻറ ആണവായുധങ്ങൾ സുരക്ഷിതമാണെന്നും അബ്ബാസി പറഞ്ഞു. അഫ്ഗാനിസ്താനിൽ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യക്ക് ഒരു പങ്കും വഹിക്കാനിെല്ലന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിൽ സമാധാനവും സുരക്ഷിതത്തവും പുനഃസ്ഥാപിക്കാൻ യു.എസ് പ്രസിഡൻറ് ട്രംപ് ഇന്ത്യയുെട സഹായം അഭ്യർഥിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അബ്ബാസി. ഇന്ത്യക്ക് അഫ്ഗാനിൽ രാഷ്ട്രീയമായോ സൈനികമായോ ഒരു പങ്കും വഹിക്കാനില്ല. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആണവായുധങ്ങൾക്കായി ശക്തവും സുരക്ഷിതവുമായ കമാൻഡ്-കൺട്രോൾ സംവിധാനമുെണ്ടന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇത് വളെര സുരക്ഷിതമായ സംവിധാനമാണെന്ന് കാലം തെളിയിക്കുന്നു. ഹ്രസ്വദൂര ആണവായുധം നിർമിച്ചത് ഇന്ത്യൻ യുദ്ധതന്ത്രത്തെ പ്രതിരോധിക്കാനാണെന്നും അബ്ബാസി തെൻറ ആദ്യ അന്താരാഷ്ട്ര അഭിമുഖത്തിൽ അറിയിച്ചു.
തങ്ങളുെട ആയുധ ശേഖരം ഏറ്റവും സുരക്ഷിതമാണ്. ആണവായുധങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുന്നതിന് ഒരു സാധ്യതയുമിെല്ലന്നും അബ്ബാസി പറഞ്ഞു. ഉത്തരവാദിത്തമുള്ള രാജ്യമാണ് പാകിസ്താൻ. തീവ്രവാദത്തിനെതിരെയുള്ള േപാരാട്ടത്തിന് പാകിസ്താനും ഉത്തരവാദിത്തമുണ്ട്. 15 വർഷത്തോളമായി തീവ്രവാദത്തിനെതിെര പോരാടുകയും ചെയ്യുന്നു.
ആണവായുധ പരിപാടികൾ വേണ്ടവിധം കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന മറ്റുള്ളവരുടെ ധാരണെയ തുരത്തുകയാണ് പാകിസ്താെൻറ പ്രാഥമിക ലക്ഷ്യമെന്നും അബ്ബാസി പറഞ്ഞു. തങ്ങൾക്ക് ആണവായുധ ശേഷിയുണ്ട്. ആണവ അവശിഷ്ടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയാം. 1960 കളിൽ തെന്ന ആണവായുധ ശേഷിയുണ്ടായിരുന്ന രാജ്യമാണ് പാകിസ്താൻ. ഏഷ്യയിെല ആണവശേഷിയുള്ള ആദ്യ രാജ്യവും പാകിസ്താനായിരുന്നു. ഇത്രയും വർഷം തങ്ങൾ അത് കൈകാര്യം െചയ്തു. ഇനിയും അതിനു സാധിക്കുമെന്നും അബ്ബാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.