പാക് വിദേശകാര്യമന്ത്രിയെ കോടതി അയോഗ്യനാക്കി
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിനെ പാർലമെൻറ് അംഗത്വത്തിൽനിന്ന് ഇസ്ലാമാബാദ് ഹൈകോടതിയിെല മൂന്നംഗ ബെഞ്ച് അയോഗ്യനാക്കി. 2013ലെ തെരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിൽ ജോലിചെയ്യാനുള്ള അനുമതിപത്രം കൈവശമുള്ള കാര്യം മറച്ചുവെച്ച കുറ്റത്തിനാണ് അയോഗ്യത. ഭരണഘടനയുടെ ആർട്ടിക്കിൾ 62, 63 അനുസരിച്ച് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.െഎ) പാർട്ടി നേതാവും 2013ലെ തെരഞ്ഞെടുപ്പിൽ ആസിഫിനോട് പരാജയപ്പെട്ട സ്ഥാനാർഥിയുമായ ഉസ്മാൻ ദർ സമർപ്പിച്ച ഹരജിയിലാണ് വിധി.
തെരഞ്ഞെടുപ്പ് സമയത്ത് ജോലിയും ശമ്പളവും സംബന്ധിച്ച കാര്യങ്ങൾ ആസിഫ് വെളിപ്പെടുത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. തെൻറ മകെൻറ കമ്പനിയിൽ ജോലിചെയ്യുന്നതിനുള്ള അനുമതി കൈവശം വെക്കുകയും ശമ്പളം സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്താതിരിക്കുകയും ചെയ്തതിന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കിയ കാര്യം പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
ആസിഫിന് ഇൻറർനാഷനൽ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ കമ്പനിയുമായി (െഎ.എം.ഇ.സി.ഒ)ആജീവനാന്ത കാലാവധിയിൽ െതാഴിൽ കരാറുണ്ടെന്നും ഉസ്മാൻ ദർ ഹരജിയിൽ പറയുന്നു. കൂടാതെ ആസിഫ് പ്രതിമാസം അടിസ്ഥാന ശമ്പളമായി 35000 യു.എ.ഇ ദിർഹവും അലവൻസായി 15000 ദിർഹവും പ്രതിഫലം കൈപ്പറ്റുന്നുണ്ടെന്നും ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്നും ദർ വാദിച്ചു. എന്നാൽ, ആസിഫ് ഒരു സ്ഥിര ജോലിക്കാരനല്ലെന്നും ഉപദേശിമാത്രമാണെന്നും അദ്ദേഹത്തിെൻറ സാന്നിധ്യം യു.എ.ഇയിൽ ആവശ്യമില്ലെന്നുമുള്ള കമ്പനിയുടെ കത്ത് വാദം േകൾക്കവെ ആസിഫ് സമർപ്പിച്ചിരുന്നു. ഭരണകക്ഷിയായ പാകിസ്താൻ മുസ്ലിം ലീഗിെൻറ മുതിർന്ന നേതാക്കന്മാരിൽ ഒരാളായ ഖ്വാജ ആസിഫിനെ അയോഗ്യനാക്കിയത് ജൂണിനു ശേഷം തെരെഞ്ഞടുപ്പിനെ നേരിടുന്ന പാർട്ടിക്കേറ്റ കനത്ത പ്രഹരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.