ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താനിൽ നിന്ന് ആയുധങ്ങൾ ലഭിക്കും-സലാലുദ്ദീൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന തീവ്രവാദ ആക്രമണങ്ങൾ പാകിസ്താൻ സ്പോൺസർ െചയ്യുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാലുദ്ദീൻ നൽകിയ ടി.വി അഭിമുഖമെന്ന് വിദേശകാര്യമന്ത്രാലയം. അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച ശേഷം പാക് ന്യൂസ് ചാനലായ ജിയോ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ. ഇന്ത്യയിൽ ധാരാളം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ എവിെടയും എപ്പോഴും ആക്രമണം നടത്താൻ ഇനിയും സാധിക്കും. അതിന് പാകിസ്താനിൽ നിന്ന് ആയുധങ്ങൾ ലഭിക്കുന്നത് വളരെ എളുപ്പമാണെന്നും സലാലുദ്ദീൻ അഭിമുഖത്തിൽ െവളിപ്പെടുത്തി.
അതിർത്തികടന്നുള്ള തീവ്രവാദ ആക്രമണങ്ങൾ തുടരുന്ന പാക് പോളിസിയുടെ തെളിവാണ് ഇൗ അഭിമുഖമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അയൽരാജ്യങ്ങളുമായുള്ള നയ വ്യത്യാസങ്ങൾക്കെതിരെ തീവ്രവാദ ആക്രമണങ്ങൾ നടത്തുക എന്ന പാക് പോളിസിയെ തുറന്നു കാട്ടുന്നതാണ് സലാലുദ്ദീെൻറ കുറ്റസമ്മതമെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. പാകിസ്താനിൽ തീവ്രവാദ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നുെവന്നും ഫണ്ടും ആയുധവും ലഭിക്കാൻ ബുദ്ധിമുട്ടില്ലെന്നതുമാണ് ഇൗ അഭിമുഖത്തിെൻറ പ്രധാനഭാഗങ്ങളെന്ന് വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലെ പറഞ്ഞു.
അബ്ദുല്ല, മുഫ്തി കുടുംബാംഗങ്ങൾ ഉൾപ്പെടെ സുരക്ഷാ സേനയെ സഹായിക്കുകയും അവർക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുകയും ചെയ്യുന്നവർ ഹിസ്ബുളിന് വേണ്ടിയും ഇൗ പ്രവർത്തി ചെയ്യുന്നവരാണെന്ന് സലാലുദ്ദീൻ പറഞ്ഞു. കശ്മീരിൽ നിന്ന് െസെന്യെത്ത മാറ്റിയശേഷം അവിടെ തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യയെ െവല്ലുവിളിക്കുന്നു. എന്നാൽ മാത്രമേ കശ്മീരികൾ എങ്ങനെ വോട്ട് ചെയ്യുെമന്ന് വ്യക്തമാകൂ. എന്നാൽ, സയ്യിദ് ഗീലാനി, മിർവൈസ്, ഷബ്ബീർ അഹ്മദ് ഷാ, യാസിൻ മാലിക്, സയ്യിദ് സലാലുദ്ദീൻ തുടങ്ങിയവരിലാരെങ്കിലും നേതാവായി വരുന്നത് കാണാം. കശ്മീരിെല യഥാർഥ നേതാവ് ആരാണെന്ന് ലോകത്തെല്ലാവർക്കുമറിയാമെന്നും സലാലുദ്ദീൻ പറഞ്ഞു. ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത് തെൻറ മേൽ പുഷ്പവൃഷ്ടി നടത്തിയതു പോലെയാണെന്നും സലാലുദ്ദീൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.