മുശർറഫിെൻറ പാസ്പോർട്ടും തിരിച്ചറിയൽ കാർഡും തടഞ്ഞുവെക്കും
text_fields
ഇസ്ലാമാബാദ്: മുൻ പ്രസിഡൻറും സൈനിക മേധാവിയുമായ പർവേസ് മുശർറഫിെൻറ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും തടഞ്ഞുവെക്കാൻ പാകിസ്താൻ സർക്കാർ തീരുമാനം. രാജ്യദ്രോഹ കേസിൽ വിചാരണക്ക് ഹാജരാകുന്നതിൽ തുടർച്ചയായി വീഴ്ചവരുത്തിയ മുശർഫിനെതിരെ കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ദേശീയ ഡേറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി (എൻ.എ.ഡി.ആർ.എ), പാസ്പോർട് വകുപ്പ് എന്നിവക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ, യാത്രവിലക്ക് വരുന്ന മുശർറഫിന് ബാങ്കിങ് സേവനങ്ങളും മുടങ്ങും.
പാകിസ്താനിലും വിദേശത്തുമുള്ള ആസ്തികൾ വിൽക്കാനും പുതിയത് വാങ്ങാനും സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപിച്ച സംഭവത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കോടതി മുശർറഫിനെ അറസ്റ്റ് ചെയ്ത് എല്ലാ ആസ്തികളും കണ്ടുകെട്ടാനും നിർദേശിച്ചു. ഭരണഘടനച്ചട്ടങ്ങൾ മറികടന്നാണ് പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി.
ദുബൈയിൽ കഴിയുന്ന മുശർറഫിനെ അറസ്റ്റ് ചെയ്യാൻ ഇൻറർപോളിെൻറ സഹായം തേടണമെന്ന് നേരത്തെ പ്രത്യേക കോടതി ആവശ്യപ്പെട്ടിരുന്നു. 1999 മുതൽ 2008 വരെയാണ് മുശർറഫ് പാകിസ്താൻ ഭരിച്ചത്. മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടായുടെ കൊലപാതകം ഉൾപെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.