പാക് മന്ത്രി ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന് സൂചന
text_fieldsകറാച്ചി: പാകിസ്താനിൽ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ മന്ത്രിയും ഭാര്യയും ആത്മഹത്യ ചെയ്തതാണെന്ന് സൂചന. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ആത്മഹത്യാ സൂചനയുള്ളത്. സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് മന്ത്രിയായ മിർ ഹസാർ ഖാൻ ബിജാരണി(71) ഭാര്യ ഫാരിഹ റസാക്കിനെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും സ്വവസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാകിസ്താൻ പീപ്ൾസ് പാർട്ടി അംഗമാണ് ബിജാരണി.
മുൻ എം.പിയും പത്രപ്രവർത്തകയുമാണ് ഫാരിഹ. ഇവരുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാകാമെന്ന വിവരമുള്ളത്. സംഭവ സ്ഥലത്തു നിന്നുള്ള തെളിവുകളുടെയും ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിൽ മന്ത്രി ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം അതേ ആയുധമുപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
മന്ത്രിയുടെ വസതി പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ ചിത്രങ്ങളും വിരലടയാളവും പരിശോധിച്ചു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇവയിൽ നിന്നെല്ലാം ആത്മഹത്യയാണെന്ന് വ്യക്തമായതായും െപാലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.