ടിപ്പു സുൽത്താന് സ്മരണാഞ്ജലി അർപ്പിച്ച് ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: അടിമപ്പണിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാതെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ച ഭരണാധികാരിയെന്ന് ടിപ്പു സുൽത്താനെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. 18ാം നൂറ്റാണ്ടിലെ മൈസൂർ സുൽത്താൻ ആയിരുന്ന ടിപ്പുവിെൻറ ചരമവാർഷികവേളയിലാണ് ഇംറാൻ ട്വിറ്ററിലൂടെ സ്മരണാഞ്ജലി അർപ്പിച്ചത്.
ഇതാദ്യമായല്ല ഇംറാൻ ടിപ്പുവിനെ പ്രശംസിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ചേർന്ന പാർലമെൻറ് യോഗത്തിലും അദ്ദേഹം ടിപ്പുവിെൻറ ധീരതയെ കുറിച്ച് പരാമർശിച്ചിരുന്നു.
Today 4th May is the death anniversary of Tipu Sultan - a man I admire because he preferred freedom and died fighting for it rather than live a life of enslavement.
— Imran Khan (@ImranKhanPTI) May 4, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.