പാകിസ്താൻ എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ
text_fieldsഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ രാജ്യാന്തര പിന്തുണ നേടുന്നതിൽ പരാജയപ്പെട്ട പാ കിസ്താന് വീണ്ടും തിരിച്ചടി. അന്താരാഷ്ട്ര കള്ളപ്പണ വിരുദ്ധ സമിതിയായ സാമ്പത്തിക കർമസേനയുടെ (എഫ്.എ.ടി.എഫ്) ഏഷ്യ- പസഫിക് വിഭാഗം പാകിസ്താനെ കരിമ്പട്ടികയിൽപ്പെട ുത്തി. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ തരംതാഴ്ത്തുകയും ചെയ്തു. ഭീകരതയെ നേരിടു ന്നതിലും കള്ളപ്പണത്തിെൻറ ഒഴുക്ക് നിയന്ത്രിക്കുന്നതിലും വൻ വീഴ്ചകൾ കണ്ടെത്തിയത ിനെ തുടർന്നാണ് നടപടി.
40ഓളം മാനദണ്ഡങ്ങൾ പരിഗണിച്ചതിൽ 32ലും പരാജയപ്പെട്ടതായി 41 അംഗ പാനൽ വ്യക്തമാക്കി. ആസ്ട്രേലിയയിലെ കാൻബറയിൽ ചേർന്ന സമിതി യോഗമാണ് അഞ്ചു വർഷത്തെ പ്രവർത്തനം മുൻനിർത്തി കരിമ്പട്ടികയിൽ പെടുത്തിയുള്ള പ്രഖ്യാപനം നടത്തിയത്. 27 ഇന കർമപദ്ധതി നടപ്പാക്കിയെന്ന റിപ്പോർട്ട് ബുധനാഴ്ച പാകിസ്താൻ എഫ്.എ.ടി.എഫിനു മുമ്പാകെ സമർപ്പിച്ചിരുന്നു.
കൂട്ടായ സമ്മർദം ചെലുത്തിയിട്ടും ഒരു മാനദണ്ഡത്തിൽ പോലും മാറ്റം വരുത്താനാവാത്തതിനാൽ അടുത്ത ഒക്ടോബറിൽ മൊത്തം സംഘടനയുടെ കരിമ്പട്ടികയിലും പാകിസ്താനെ പെടുത്തിയേക്കും. ഭീകരത ഫണ്ടിങ് വിഷയത്തിൽ നടപ്പാക്കേണ്ട കർമപദ്ധതി പൂർത്തിയാക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടതായി കഴിഞ്ഞ ജൂണിൽ സംഘടന വ്യക്തമാക്കിയിരുന്നു. എഫ്.എ.ടി.എഫ് നിരീക്ഷണപ്പട്ടികയിൽ രാജ്യം നേരത്തേ ഉൾപ്പെട്ടതാണ്. എഫ്.എ.ടി.എഫ് സുരക്ഷ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് അടുത്തിടെ യു.എസും പാകിസ്താന് താക്കീത് നൽകിയിരുന്നു.
സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് പുതിയ പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര ഏജൻസികളിൽനിന്ന് വായ്പയെടുക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും പ്രയാസമാകും.
അതേസമയം, മാധ്യമങ്ങൾ ഇന്ത്യക്കു വേണ്ടി നടത്തിയ ചരടുവലികളുടെ ഫലമാണ് കാൻബറ പ്രഖ്യാപനമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ കുറ്റെപ്പടുത്തി. ഇന്ത്യയുമായി ബന്ധം ഊർജിതമാക്കാൻ ശ്രമം നടത്തിയെങ്കിലും അവർ അവസരം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കശ്മീർ വിഷയത്തിൽ ലോകശ്രദ്ധ വഴിതിരിച്ചുവിടാൻ പാകിസ്താനുമായി യുദ്ധ സമാന സാഹചര്യം സൃഷ്ടിക്കുകയാണെന്നും
ഇംറാൻ കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.