ബോളിവുഡ് ഗാനത്തിനനുസരിച്ച് നൃത്തം ചെയ്തു; പാക് സ്കൂളിെൻറ രജിസ്േട്രഷൻ റദ്ദാക്കി
text_fieldsകറാച്ചി: ബോളിവുഡ് ഗാനത്തിനനുസരിച്ച് വിദ്യാർഥികൾ നൃത്തം ചെയ്തതിനെ തുടർന്ന് പാക് അധികൃതർ കറാച്ചിയിലെ സ്കൂളിെൻറ രജിസ്ട്രേഷൻ റദ്ദാക്കി.‘ഫിര്‍ ബി ദില്‍ ഹേ ഹി ന്ദുസ്ഥാനി’ എന്ന ബോളിവുഡ് ഗാനത്തിനാണ് ഇന്ത്യന്‍ ദേശീയ പതാക വീശി കറാച്ചിയിലെ മാമാ ബേബി കെയർ കേംബ്രിജ് സ്കൂളിലെ വിദ്യാർഥികൾ ചുവടുവെച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ നൃത്തം കണ്ട സിന്ധിലെ ഡയറക്ടറേറ്റ് ഓഫ് ഇന്‍സ്പെക്ഷനിലെ ഉദ്യോഗസ്ഥർ സ്കൂളിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. സ്കൂളിെൻറ നടപടി രാജ്യത്തിെൻറ അന്തസ്സിന് കോട്ടംവരുത്തുന്നതാണെന്ന് അധികൃതർ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് ഇന്‍സ്പെക്ഷനിലെ മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ട് സ്കൂൾ ഉടമക്ക് കത്തയക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച സ്കൂളിൽ നടന്ന സാംസ്കാരിക പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. അതേസമയം, വിവിധ രാജ്യങ്ങളുടെ സംസ്കാരത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിെൻറ ഭാഗമായിരുന്നു പരിപാടിയെന്ന് സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രതികരിച്ചു. സൗദി അറേബ്യ, യു.എസ്, ഇൗജിപ്ത്, പാകിസ്താൻ, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളുടെ സാംസ്കാരത്തെ കാണിക്കുന്ന പരിപാടികളിലൂടെ കുട്ടികൾ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.