പാക് മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം മോചിപ്പിച്ചു
text_fieldsലാഹോർ: ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയ പാക് മാധ്യമപ്രവർത്തകയെ മണിക്കൂറുകൾക്കകം വിട്ടയച്ചു. മാധ്യപ്രവർത്തകയായ ഗുൽ ബുഖാരിയെയാണ് തട്ടിക്കൊണ്ടു പോയത്.
ചൊവ്വാഴ്ച വൈകുന്നേരം ഒരു ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനായി പോകുന്നതിനിടെയാണ് ബുഖാരിയെ ഒരു സംഘമാളുകൾ വാഹനം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു േപായത്. സൈനിക യൂനിഫോം ധരിച്ചെത്തിയ സംഘമാണ് ലാഹോറിലെ സൈനിക ക്യാമ്പിനടുത്തു വെച്ച് ഭാര്യയെ തട്ടിക്കൊണ്ടു പോയതെന്ന് ബുഖാരിയുടെ ഭർത്താവ് ആരോപിച്ചു.
മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടു പോയ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെ പല പ്രമുഖരും സൈന്യത്തിനെതിരെ രംഗത്തു വന്നു. അൽപസമയത്തിനു ശേഷം മാധ്യമപ്രവർത്തകയെ തിരിച്ചു കിട്ടിയതായി അറിയിച്ച് ഭർത്താവ് അലി നാദിർ രംഗത്തെത്തി. എന്നാൽ കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല.
പാക് സൈന്യത്തേയും അവരുടെ രാഷ്ട്രീയ ഇടപെടലിനേയും രൂക്ഷമായി വിമർശിച്ചും നവാസ് ഷെരീഫിനെ ന്യായീകരിച്ചും ബുഖാരി സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.