രാഷ്ട്രീയ പാരമ്പര്യത്തിലൂടെ പ്രധാനമന്ത്രിപദത്തിലേക്ക്
text_fieldsഇസ്ലാമാബാദ്: പെട്രോളിയം മന്ത്രിയായിരുന്നതിെൻറ പരിചയസമ്പത്തുമായാണ് ശാഹിദ് ഖാഖാൻ അബ്ബാസി പാകിസ്താെൻറ 18ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.പാക് ജനതക്ക് നന്ദി, ജനങ്ങളുടെ പ്രധാനമന്ത്രിയായിരിക്കുമെന്ന് ഉറപ്പുതരുന്നു- ഇതായിരുന്നു പാർലമെൻറ് വോെട്ടടുപ്പിലൂടെ ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ശാഹിദ് അബ്ബാസിയുടെ ആദ്യ പ്രതികരണം. പ്രതിക്ഷനേതാവിന് പ്രത്യേക നന്ദി പറഞ്ഞ ശാഹിദ്, നവാസ് ശരീഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞു.
1958 ഡിസംബർ 27ന് കറാച്ചിയിൽ സൈനികകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പാക് വ്യോമസേന കമാൻഡർ ആയിരുന്നു പിതാവ് ഖാഖാൻ അബ്ബാസി. റാവൽപിണ്ടിയിലെ ബിരുദ പഠനശേഷം ജോർജ് വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് കുറച്ചുകാലം യു.എസിൽ ജോലി നോക്കി. അതുകഴിഞ്ഞ് സൗദിയിലെ എണ്ണക്കമ്പനിയിലേക്ക്.
പിതാവ് ഖാഖാൻ അബ്ബാസിയുടെ മരണത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. പ്രൊഡക്ഷൻ മന്ത്രിയായിരുന്നു ഖാഖാൻ. 1988ൽ റാവൽപിണ്ടിയിൽ നിന്ന് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. 1990 ൽ വീണ്ടും പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിരോധ, പാർലമെൻറ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. മൂന്നാമൂഴത്തിൽ പാകിസ്താൻ മുസ്ലിം ലീഗ് -നവാസ് പാർട്ടിയുടെ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
നവാസ് ശരീഫ് രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ശാഹിദിനും പ്രധാനപദവികൾ ലഭിച്ചു. 1997 മുതൽ 99ൽ ജനറൽ പർവേശ് മുശർറഫ് നവാസിനെ അട്ടിമറിക്കുന്നതുവരെ പാക് ഇൻറർനാഷനൽ എയർൈലൻസിെൻറ ചെയർമാനായിരുന്നു. 2008 ൽ യൂസുഫ് റസാ ഗീലാനി പ്രധാനമന്ത്രിയായപ്പോൾ വാണിജ്യമന്ത്രിയായിരുന്നു. നവാസ് ശരീഫിെൻറ ഭരണകാലത്ത് തന്നെ പെട്രോളിയം മന്ത്രിയായുംചുമതല വഹിച്ചു. ഭാര്യാപിതാവ് മുഹമ്മദ് റിയാസ് അബ്ബാസി പാക്രഹസ്യാന്വേഷണ ഏജൻസിയായ െഎ.എസ്.െഎയുടെ ഡയറക്ടർ ജനറൽ ആയിരുന്നു. ശാഹിദിെൻറ സഹോദരി ശാദിയ സെനറ്റ് അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.