ഇന്ത്യ ഭീഷണിയല്ലെന്ന് ബോധ്യപ്പെടുത്താൻ യു.എസ് ശ്രമിക്കുന്നു –പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യ ഭീഷണിയല്ലെന്ന് തങ്ങളെ ബോധ്യപ്പെടുത്താൻ അമേരിക്ക ശ്രമിച്ചുവരുന്നതായും ഇന്ത്യയോടുള്ള നയതന്ത്ര നിലപാടുകൾ മാറ്റാൻ തയാറാകണമെന്ന് ആവശ്യപ്പെടുന്നുവെന്നും പാക് പ്രതിരോധ മന്ത്രി ഖുർറം ദസ്തഗീർ ഖാൻ.
എന്നാൽ, സത്യം സത്യമായിത്തന്നെ നിലനിൽക്കുകയാണെന്നും ഇന്ത്യയുടെ സൈനികക്ഷമതയും ഉദ്ദേശ്യങ്ങളും പാകിസ്താനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുകൊണ്ടു തന്നെയാണുള്ളതെന്നും തങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് ഇന്ത്യ അഫ്ഗാെൻറ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്നും ഖാൻ ആരോപിച്ചു.
യു.എസും പാകിസ്താനും തമ്മിലുള്ള എല്ലാതരം തെറ്റിദ്ധാരണകളും നീക്കുന്നതിനെന്ന പേരിൽ യു.എസിെൻറ വ്യാജമായ വാചകക്കസർത്തുകളായാണ് ഇതിനെ പാകിസ്താൻ കാണുന്നത്.
സിവിലിയന്മാരുടെ കൊലയിലും നിയന്ത്രണരേഖയിലെ വെടിനിർത്തൽ ലംഘനത്തിലും ഇന്ത്യ അതിരുകടന്ന വർഷമാണ് 2017 എന്നും അദ്ദേഹം പറഞ്ഞു. ‘സർബി അസബ്’ എന്ന സൈനിക നടപടിയിലൂടെ കറാച്ചിയിലെയും ബലൂചിസ്താനിലെയും ഗോത്രമേഖലകളെ തീവ്രവാദ മുക്തമാക്കിയതായും 2001 മുതൽ തീവ്രവാദികൾക്കെതിരെ നടത്തുന്ന യുദ്ധത്തിലൂടെ പാകിസ്താനും പാക് ജനതയും സ്വയം ത്യാഗംവരിക്കുകയാണെന്ന് യു.എസ് മനസ്സിലാക്കണമെന്നും ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.