Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 5:52 PMUpdated On
date_range 10 Jun 2019 5:52 PMഭീകര സംഘടനകൾക്കെതിരെ നടപടിയുമായി പാകിസ്താൻ; 13 ക്യാമ്പുകൾ അടച്ചുപൂട്ടി
text_fieldsbookmark_border
ഇസ്ലാമാബാദ്: ഭീകര സംഘടനകൾക്കെതിരെ നടപടി ശക്തമാക്കിയ പാകിസ്താൻ അതിർത്തിയ ിൽ പ്രവർത്തിക്കുന്ന 13 പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ആഗോള ഭീകര വിരുദ്ധസംഘട നയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിെൻറ (എഫ്.എ.ടി.എഫ്) പ്ലീനറി യോഗം അടുത്തയാ ഴ്ച ചേരാനിരിക്കെയാണ് നടപടി. ഭീകരത വളർത്തുന്ന പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ക്യാമ്പുകൾ അടച്ചുപൂട്ടിയാൽ സാമ്പത്തിക ഉപേരാധത്തിൽനിന്ന് രക്ഷപ്പെടാമെന്നാണ് പാകിസ്താൻ കണക്കുകൂട്ടൽ.
40 ജവാൻമാർ രക്തസാക്ഷിത്വം വരിച്ച പുൽവാമ ആക്രമണത്തിനുശേഷം പാകിസ്താനെതിരെ ആഗോളതലത്തിൽ ഇന്ത്യ സമ്മർദം ശക്തമാക്കിയിരുന്നു. പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങൾക്ക് നിരവധി രാജ്യങ്ങൾ പിന്തുണ നൽകുകയും ചെയ്തു. എഫ്.എ.ടി.എഫും രംഗത്തുവന്നതോടെയാണ് അടിയന്തര നടപടിയുമായി പാക് ഭരണകൂടം ഇറങ്ങിയത്.
ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ എന്നീ സംഘടനകളുടെ പാക് അധിനിവിഷ്ട കശ്മീരിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളാണ് അടച്ചുപൂട്ടിയത്. ജയ്ശെ മുഹമ്മദിെൻറ മുസഫറാബാദിലെ ശവായ് നാല ക്യാമ്പ്, മീർപുരിലെ കൽച് സംഹൻജ്, ഗർഹോൻ ജൂണ്ടിയ ക്യാമ്പുകൾ എന്നിവ അടച്ചുപൂട്ടിയവയിൽ പെടും. ലശ്കറെ ത്വയ്യിബയുടെ മുസഫറാബാദിലെ രണ്ടു ക്യാമ്പുകളും മീർപുരിലെ ഫർഗോഷ് ക്യാമ്പും പൂട്ടി.
തീവ്രവാദ ബന്ധം സംശയിക്കുന്ന 800 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയും സംശയ നിഴലിലുള്ള ചില ആശുപത്രികളും നേരത്തേ അടച്ചുപൂട്ടിയിരുന്നു. പുതിയ നടപടി കൂടിയായതോടെ താൽക്കാലികമായി കടുത്ത നടപടികളിൽനിന്ന് രാജ്യം രക്ഷപ്പെട്ടേക്കും. കഴിഞ്ഞ മാസം ഐ.എം.എഫ് പാകിസ്താെൻറ 600 കോടി ഡോളർ വായ്പ എഴുതിത്തള്ളിയിരുന്നു. ഓർലൻഡോയിൽ ചേരുന്ന എഫ്.എ.ടി.എഫ് പ്ലീനറി യോഗത്തോടെ സംഘടനയുടെ തലപ്പത്ത് ചൈന വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story