കുൽഭൂഷൺ കേസ്: പാക് സൈനികനിയമം ഭേദഗതിചെയ്യുന്നു
text_fieldsഇസ്ലാമാബാദ്: വധശിക്ഷക്കു വിധിക്കപ്പെട്ട മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ കു ൽഭൂഷൺ ജാദവിന് സിവിലിയൻ കോടതിയിൽ അപ്പീൽ നൽകുന്നതിനായി പാകിസ്താൻ സൈനിക നിയമത്തിൽ ഭേദഗതിവരുത്തുന്നതായി റിപ്പോർട്ട്.
ഇക്കഴിഞ്ഞ ജൂലൈയിൽ കുൽഭൂഷെണ വധശിക്ഷ വിധിച്ചത് പുനപ്പരിശോധിക്കണമെന്നും അദ്ദേഹത്തിന് കോൺസുലർ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സൈനിക നിയമത്തിൽ ഭേദഗതിവരുത്താൻ ആലോചിക്കുന്നത്. 2017ൽ പാക് സൈനിക കോടതിയാണ് രാജ്യദ്രോഹക്കുറ്റവും ഭീകരവാദവും ചുമത്തി കുൽഭൂഷണെ വധശിക്ഷക്കു വിധിച്ചത്.
നിലവിലെ നിയമമനുസരിച്ച് വധശിക്ഷക്കെതിരെ അപ്പീൽ നൽകാനാവില്ല. െസപ്റ്റംബറിൽ ജാദവിനെ കാണാൻ ഇന്ത്യൻ അധികൃതർക്ക് പാകിസ്താൻ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.