Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താൻ...

പാകിസ്താൻ പൊതുതെരഞ്ഞെടുപ്പ് ജൂലൈ 25ന് 

text_fields
bookmark_border
പാകിസ്താൻ പൊതുതെരഞ്ഞെടുപ്പ് ജൂലൈ 25ന് 
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാകിസ്താനിൽ ദേശീയ അസംബ്ലിയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ജൂലൈ 25ന് നടക്കും. പ്രവിശ്യ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കുമെന്ന് പാക് തെരഞ്ഞെടുപ്പ് കമീഷൻ അധ്യക്ഷൻ മംനൂൻ വ്യക്തമാക്കി. 

നി​ല​വി​ൽ പാ​കി​സ്​​താ​ൻ മു​സ്​​ലിം​ലീ​ഗ്​ (ന​വാ​സ്) സ​ർ​ക്കാ​ർ മേ​യ്​ 31ന്​ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കും. കൂടാതെ സിന്ധ്, ഖൈബർ, പഷ്തൂൺ, ബലൂചിസ്താൻ പ്രവിശ്യാ നിയമസഭകളുടെ കാലാവധി മേയ് 28ന് പൂർത്തിയാകും. മൊ​ത്തം 10.5 കോ​ടി വരുന്ന വോ​ട്ട​ർ​മാ​രി​ൽ 5.92 കോ​ടി പു​രു​ഷ​ന്മാ​രും 4.67 ​േകാ​ടി സ്​​ത്രീ​ക​ളു​മാ​ണ്. 4.6 കോടി വരുന്ന യു​വാ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്നാണ് റിപ്പോർട്ട്. 

പ്ര​ധാ​ന​മ​ന്ത്രി ശാ​ഹി​ദ്​ അ​ബ്ബാ​സി ന​യി​ക്കു​ന്ന പാ​കി​സ്​​താ​ൻ മു​സ്​​ലിം​ലീ​ഗ്​ (പി.​എം.​എ​ൽ), ഇം​റാ​ൻ ഖാ​ന്‍റെ പാ​കി​സ്​​താ​ൻ ​ത​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്​ (പി.​ടി.​െ​എ), മു​ൻ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ്​ അ​ലി സ​ർ​ദാ​രി​യു​ടെ പാ​കി​സ്​​താ​ൻ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി (പി.​പി.​പി) എ​ന്നി​വ  ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം. 

ജ​ന​സം​ഖ്യ​യി​ൽ ലോ​ക​ത്തെ ആ​റാ​മ​ത്തെ രാ​ജ്യ​ത്ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും യു​വ ​േവാ​ട്ട​ർ​മാ​രും ത​ന്നെ​യാ​ണ്​ വി​ധി നി​ർ​ണ​യി​ക്കു​ക​യെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ പ​ക്ഷം. ദേശീയ അസംബ്ലിയുടെയും പ്രവിശ്യാ നിയമസഭകളുടെയും കാലാവധി പൂർത്തിയായി 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാക് ഭരണഘടനയുടെ 224ാം ചട്ടം അനുശാസിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pasaficPakistan Elections
News Summary - Pakistan announces general elections on July 25, 2018 -World News
Next Story