11 ഭീകരരുടെ വധശിക്ഷ പാക് സൈനിക മേധാവി ശരിവെച്ചു
text_fieldsഇസ്ലാമാബാദ്: 60 പേരെ ദാരുണമായി കൊലപ്പെടുത്തിയ 11 ഭീകരരുടെ വധശിക്ഷ പാക് സൈനിക മേധാവി ജനറൽ ഖമർ ബാജ്വ ശരിവെച്ചു. പ്രത്യേക സൈനിക കോടതിയാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. 36 സിവിലിയന്മാെരയും സായുധസേനയിലെ 24 ഉദ്യോഗസ്ഥരെയുമാണ് ഭീകരർ കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽനിന്ന് വൻ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. മജിസ്ട്രേറ്റിനു മുമ്പാകെ നടന്ന വിചാരണയിൽ പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു. മൂന്നു ഭീകരരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. കൂടുതൽ വിവരങ്ങൾ പാക് സൈന്യം പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.