ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ പാക് സൈന്യം ആഗ്രഹിക്കുന്നു –റിപ്പോർട്ട്
text_fieldsലണ്ടൻ: സൈനിക സഹകരണത്തിലൂടെയേ ഇന്ത്യയുമായി സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് അനുഭവത്തിലൂടെ പാക് സൈന്യം മനസ്സിലാക്കിയതായി ബ്രിട്ടനിലെ പാക് ഗവേഷകെൻറ റിപ്പോർട്ട് വ്യക്തമാക്കി. പാകിസ്താെൻറ 70 വർഷത്തെ ചരിത്രത്തിൽ ഏറെക്കാലം ഭരണം കൈയാളിയ സൈന്യത്തിന് രാജ്യത്തിെൻറ നയപരമായ തീരുമാനങ്ങളിലും മറ്റും ഇപ്പോഴും സ്വാധീനമുണ്ട്.
കഴിഞ്ഞമാസം പാക് സൈനിക മേധാവി ജനറൽ ഖമർ ജവേദ് ബാജ്വ ഇന്ത്യൻ സേനയുടെ സഞ്ജയ് വിശ്വാസ് റാവുവിനെയും സംഘത്തെയും പാകിസ്താൻ ദിനത്തിെൻറ ഭാഗമായി ഇസ്ലാമാബാദിൽ നടക്കുന്ന സൈനിക പരേഡിൽ പെങ്കടുക്കുന്നതിനായി ക്ഷണിച്ചിരുന്നു. ഇത് ചരിത്രപരമെന്നാണ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ചുള്ള റോയൽ യുനൈറ്റ്സ് സർവിസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ആർ.യു.എസ്.െഎ) കമാൽ ആലമിെൻറ റിപ്പോർട്ട് വിശേഷിപ്പിച്ചത്.
ഇരു രാജ്യങ്ങളും തമ്മിൽ കൈകോർക്കാനുള്ള ശ്രമങ്ങൾക്ക് ഉത്തേജനം നൽകുന്നതാണ് സൈന്യവും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന ജനറൽ ജവാദ് ബജ്വയുടെ പ്രസ്താവനയെന്ന് ആലം കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ചൈനക്ക് മേധാവിത്വമുള്ള വിവിധ രാഷ്ട്രങ്ങളടങ്ങുന്ന രക്ഷാസമിതിയായ ഷാങ്ഹായ് കോഓപറേഷന് ഓര്ഗനൈസേഷെൻറ (എസ്.സി.ഒ) നേതൃത്വത്തിൽ സെപ്റ്റംബറിൽ റഷ്യയിൽ നടക്കുന്ന സൈനികാഭ്യാസത്തിൽ ഇന്ത്യയും പാകിസ്താനും പെങ്കടുക്കുന്നുണ്ട്. 2016 നവംബറിൽ ബജ്വ സൈനിക മേധാവിയായതിനു ശേഷവും നിയന്ത്രണരേഖയിൽ നിരന്തരം വെടിവെപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ചില ശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഇരു രാജ്യങ്ങളും മുമ്പ് നടത്തിയ സമാധാന ശ്രമങ്ങളെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്. 1980കളിൽ ജനറൽ സിയാഉൽ ഹഖും ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സമാധാന ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സമാനരീതിയിൽ 2002ൽ കശ്മീർ പ്രശ്ന പരിഹാരത്തിനും മറ്റുമായി ആഗ്രയിൽ വെച്ച് ജനറൽ പർേവശ് മുശർറഫും അടൽ ബിഹാരി വാജ്േപയിയും ശ്രമങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.