സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭം: പാകിസ്താനിൽ 250 പേർ അറസ്റ്റിൽ
text_fieldsഇസ്ലാമാബാദ്: മതനിന്ദ കേസിൽ ആസിയ ബീബിയെ കുറ്റമുക്തയാക്കിയ സുപ്രീംകോടതി വിധിക്കെതിരെ തെരുവിലിറങ്ങിയവർക്കെതിരെ നടപടി ശക്തമാക്കി പാകിസ്താൻ. മൂന്നു ദിവസത്തെ പ്രക്ഷോഭത്തിൽ പെങ്കടുത്ത് അക്രമം അഴിച്ചുവിട്ട 250 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിെൻറ മറവിൽ പൊതുമുതൽ നശിപ്പിച്ചവരെയാണ് പിടികൂടിയത്. സമരക്കാരുടെ നേതാവ് ഖാദിം ഹുസൈൻ റിസ്വിയടക്കം അയ്യായിരത്തിലേറെ പേർക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ട്. കൂടുതൽ അറസ്റ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. ചൈന സന്ദർശനത്തിലുള്ള പ്രധാനമന്ത്രി ഇംറാൻ ഖാൻ അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മതനിന്ദാകുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ യുവതിയായ ആസിയയെ കഴിഞ്ഞ ബുധനാഴ്ചയാണ് കോടതി കുറ്റമുക്തയാക്കിയത്. തുടർന്ന് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തീവ്രകക്ഷിയായ തഹ്രീെക ലെബ്ബെക് പാകിസ്താൻ (ടി.എൽ.പി) എന്ന പാർട്ടിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചത്.
രാജ്യത്തെ പ്രധാന റോഡുകളും ഹൈവേകളും സ്തംഭിപ്പിച്ച സമരം പലയിടത്തും അക്രമത്തിലാണ് കലാശിച്ചത്. പുനഃപരിശോധന ഹരജി വിധി വരുന്നതുവരെ ആസിയയെ രാജ്യംവിടാൻ അനുവദിക്കില്ലെന്ന ഉറപ്പിൽ പ്രക്ഷോഭകർ വെള്ളിയാഴ്ച പ്രതിഷേധം അവസാനിപ്പിച്ചതോടെ രാജ്യം സാധാരണ നിലയിലായിട്ടുണ്ട്. അതിനിടെ, രാജ്യംവിട്ടുപോകാൻ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ആസിയ ബീബിയുടെ ഭർത്താവ് ആഷിഖ് മാസിഹ് അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.